Quantcast

സഞ്ജുവും ധവാനുമില്ല, ഉപദേശകനായി ധോണി; ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു

രവിചന്ദ്ര അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. യുസ്‍വേന്ദ്ര ചാഹലും കുൽദീപ് യാദവും പുറത്ത്

MediaOne Logo

Web Desk

  • Updated:

    2021-09-08 16:46:51.0

Published:

8 Sep 2021 4:33 PM GMT

സഞ്ജുവും ധവാനുമില്ല, ഉപദേശകനായി ധോണി; ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു
X

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡായി. മലയാളി താരം സഞ്ജു സാംസൺ, മുതിർന്ന താരം ശിഖർ ധവാൻ, സ്പിന്നർമാരായ യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവർ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല. അതേസമയം, മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഉപദേശകനായി ടീമിനൊപ്പം യുഎഇയിലേക്ക് പറക്കും.

നാല് ബാറ്റ്‌സ്മാന്മാർ, രണ്ട് വിക്കറ്റ് കീപ്പർമാർ, രണ്ട് ഓൾറൗണ്ടർമാർ, മൂന്ന് പേസ് ബൗളർമാർ, നാല് സ്പിന്നർമാർ എന്നിങ്ങനെയാണ് ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ഒരു ബാറ്റ്‌സ്മാൻ, ഒരു ഓൾറൗണ്ടർ, ഒരു പേസ് ബൗളർ എന്നിങ്ങനെ മൂന്നുപേരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ ടീം: വിരാട് കോഹ്ലി(നായകൻ), രോഹിത് ശർമ(ഉപനായകൻ), കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ അശ്വിൻ, അക്‌സർ പട്ടേൽ, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി. റിസർവ് താരങ്ങൾ: ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ, ദീപക് ചഹാർ.

ഒക്ടോബര്‍ 17ന് ലോകകപ്പിന് തുടക്കമാകും. യുഎഇയിലും ഒമാനിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 14നാണ് കലാശപ്പോരാട്ടം.

TAGS :

Next Story