Quantcast

സഞ്ജു പുറത്ത്; അഫ്ഗാനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിൽ ഇടംപിടിച്ചത്

MediaOne Logo

Web Desk

  • Published:

    11 Jan 2024 1:32 PM GMT

IndiavsAfghanistan, T20Iupdates, INDvsAFG
X

മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. സന്ദർശകരെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ് ടി20 സംഘത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. മലയാളി താരം സഞ്ജു സാംസണിന് ആദ്യ ഇലവനിൽ സ്ഥാനമില്ല. പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിൽ ഇടംപിടിച്ചത്.

രോഹിത് ശർമയുടെ തിരിച്ചുവരവിനു പുറമെ ഏറെക്കാലത്തിനുശേഷം ശിവം ദുബെ ദേശീയ ടീമിൽ തിരിച്ചെത്തുകയാണ്. വാഷിങ്ടൺ സുന്ദറും ഇടവേളയ്ക്കുശേഷം ടി20 സംഘത്തിൽ ഇടംകണ്ടെത്തി. ഓൾറൗണ്ടർമാർ ഉൾപ്പെടെ മൂന്ന് സ്പിന്നർമാരാണ് ഇലവനിലുള്ളത്. സ്‌പെഷലിസ്റ്റ് പേസർമാരായി അർശ്ദീപ് സിങ്ങും മുകേഷ് കുമാറും മാത്രം. അതിനാൽ, ശിവം ദുബെയ്ക്ക് ഇന്ന് പന്തെറിയാനുള്ള ചുമതലയും ലഭിച്ചേക്കും.

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർശ്ദീപ് സിങ്, മുകേഷ് കുമാർ.

അഫ്ഗാനിസ്താൻ ഇലവൻ: റഹ്മനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, അസ്മത്തുല്ല ഒമർസായ്, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, ഗുലാബുദ്ദീൻ നായിബ്, കരീം ജന്നത്ത്, ഫസൽഹഖ് ഫാറൂഖി, നവീനുൽ ഹഖ്, മുജീബുറഹ്മാൻ.

Summary: India vs Afghanistan 1st T20I Live Updates

TAGS :

Next Story