Quantcast

മൂന്നാം ദിനം ആര്‍ക്കൊപ്പം? ഓപ്പണര്‍മാരില്‍ കണ്ണും നട്ട് ഇന്ത്യ

മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‍ലിയും ചെതേശ്വര്‍ പുജാരയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഇന്നിങ്സ് തോല്‍വി വഴങ്ങേണ്ടിവന്ന അവസ്ഥ നാലാം ടെസ്റ്റില്‍ ആവര്‍ത്തിക്കാതിരിക്കാനാകും ടീം ഇന്ത്യ ശ്രമിക്കുക

MediaOne Logo

Web Desk

  • Published:

    4 Sep 2021 4:37 AM GMT

മൂന്നാം ദിനം ആര്‍ക്കൊപ്പം? ഓപ്പണര്‍മാരില്‍ കണ്ണും നട്ട് ഇന്ത്യ
X

നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങാരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 20 റണ്‍സുമായി രോഹിത് ശര്‍മ്മയും 22 റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസില്‍. മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‍ലിയും ചെതേശ്വര്‍ പുജാരയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഇന്നിങ്സ് തോല്‍വി വഴങ്ങേണ്ടിവന്ന അവസ്ഥ നാലാം ടെസ്റ്റില്‍ ആവര്‍ത്തിക്കാതിരിക്കാനാകും ടീം ഇന്ത്യ ശ്രമിക്കുക.

അര്‍ദ്ദ സെഞ്ച്വറി നേടിയ ഒലി പോപ്പിന്‍റെ(87) ഇന്നിങ്സാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നേടിക്കൊടുത്തത്. 290 റണ്‍സെടുക്കുന്നതിനിടെ ഏവരും പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്‍റെ ലീഡ് 99 റണ്‍സില്‍ അവസാനിച്ചത്. അവസാന നിമിഷങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ക്രിസ് വോക്സ്(50) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് ലീഡ് ഉയര്‍ത്താന്‍ സഹായകമായത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഉമേഷ് യാദവ് തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോള്‍ ബുറയും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്സില്‍ കടുത്ത ബാറ്റിങ് പ്രതിസന്ധിയാണ് ഇന്ത്യ നേരിട്ടത്. വിരാട് കോഹ്‍ലി നേടിയ 50 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മുന്‍നിര വലിയ പരാജയമായിരുന്നു. വാലറ്റത്ത് ശാര്‍ദുല്‍ ഠാക്കൂറിന്‍റെ കാമിയോ ഇന്നിങ്സാണ് 191 എന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ക്രിസ് വോക്സ് നാലും ഒലെ റോബിന്‍സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

TAGS :

Next Story