Quantcast

കോഹ്ലിയില്ല; ഓവലിൽ ഇന്ത്യയ്ക്ക് ബൗളിങ്

കോഹ്ലിക്ക് പകരക്കാരനായി ശ്രേയസ് അയ്യർക്കാണ് നറുക്ക് വീണിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-12 12:05:06.0

Published:

12 July 2022 12:03 PM GMT

കോഹ്ലിയില്ല; ഓവലിൽ ഇന്ത്യയ്ക്ക് ബൗളിങ്
X

ലണ്ടൻ: ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്കൊപ്പം ടോസ് ഭാഗ്യം. ടോസ് ലഭിച്ച നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു. നീണ്ട ഇടവേളയ്ക്കുശേഷം ഫുൾ സ്‌ട്രെങ്ത്തുമായി ഒരു ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ സംഘത്തിൽ സൂപ്പർ താരം വിരാട് കോഹ്ലിയുണ്ടാകില്ലെന്നതാണ് പ്രധാന കാര്യം.

നാഭിയിലേറ്റ പരിക്കിനെ തുടർന്നാണ് കോഹ്ലിക്ക് മത്സരം നഷ്ടമായത്. കോഹ്ലിക്ക് പകരക്കാരനായി ശ്രേയസ് അയ്യർക്കാണ് നറുക്ക് വീണിരിക്കുന്നത്. ഇടവേളയ്ക്കുശേഷം ഓപണിങ് ബാറ്റർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യയ്ക്കും ഇത് ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ്. ഇന്ത്യൻ സംഘം: രോഹിത് ശർമ(ക്യാപ്റ്റൻ), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ.

ഇംഗ്ലീഷ് സംഘത്തിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോണി ബെയർസ്‌റ്റോ അടങ്ങുന്ന നിര ഒരുമിച്ച് ഏകദിനം കളിക്കുന്നത്. ഏകദിനത്തിൽ നായകനായുള്ള രണ്ടാമത്തെ പരമ്പര കൂടിയാണ് ജോസ് ബട്‌ലറിനിത്. ആദ്യ ടി20 പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവച്ച ബട്‌ലറും സംഘവും ഏകദിനത്തിലൂടെ കണക്കുതീർക്കാമെന്ന് ഉറച്ചുതന്നെയാകും ഇന്ന് മത്സരത്തിനിറങ്ങുക.

ഇംഗ്ലീഷ് സംഘം: ജേസൻ റോയ്, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ലിയാം ലിവിങ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഒവേർട്ടൻ, ഡേവിഡ് വില്ലി, ബ്രിഡോൺ കാഴ്‌സ്, റീസ് ടോപ്ലി.

TAGS :

Next Story