Quantcast

സഞ്ജുവില്ല; ഓപണറായി ഇഷൻ കിഷനും പന്തും

നീണ്ട ഇടവേളയ്ക്കുശേഷം വാഷിങ്ടൺ സുന്ദർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലോകകപ്പിൽ പുറത്തിരുന്ന യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-20 06:46:44.0

Published:

20 Nov 2022 6:38 AM GMT

സഞ്ജുവില്ല; ഓപണറായി ഇഷൻ കിഷനും പന്തും
X

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ടീമിനെ പ്രഖ്യാപിച്ചു. മലയാളി ആരാധകർക്ക് നിരാശ പകർന്ന് സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടില്ല. ടോസ് ലഭിച്ച ന്യൂസിലൻഡ് നായകൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ടീമിൽ ഉൾപെട്ട ഇഷൻ കിഷനൊപ്പം വിക്കറ്റ് കീപ്പർ ഋഷഭ് പന്താകും ഇന്നിങ്‌സ് ഓപൺ ചെയ്യുക. നീണ്ട ഇടവേളയ്ക്കുശേഷം വാഷിങ്ടൺ സുന്ദർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലോകകപ്പിൽ പുറത്തിരുന്ന യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്. ഭുവനേശ്വർ കുമാറിനും അർശ്ദീപ് സിങ്ങിനുമൊപ്പം മുഹമ്മദ് സിറാജ് പന്തെറിയും. ന്യൂസിലൻഡിന്റെ ലോകകപ്പ് സംഘത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. സൂപ്പർ താരം ട്രെന്റ് ബോൾട്ടിന് വിശ്രമം നൽകിയപ്പോൾ ആദം മിൽനെയാണ് പകരക്കാരനായി ടീമിലെത്തിയത്.

ഇന്ത്യൻ ടീം: ഇഷൻ കിഷൻ, ഋഷഭ് പന്ത്, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, അർശ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹൽ.

ന്യൂസിലൻഡ് ടീം: ഫിൻ അലെൻ, ഡേവൻ കോൺവേ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, മിച്ചൽ സാന്റ്‌നർ, ഇഷ് സോദി, ടിം സൗത്തി, ആദം മിൽനെ, ലോക്കി ഫെർഗൂസൻ.

Summary: India vs New Zealand 2nd T20I preview: Ishan Kishan, Rishabh Pant Look To Give India Good Start vs New Zealand

TAGS :

Next Story