ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ബെസ്റ്റ് ഓഫ് ത്രീ നിർദേശവുമായി കപിൽ ദേവ്
ഇഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ച് ജൂൺ 18നാണ് ഇന്ത്യയും കിവീസും തമ്മിലുള്ള ലോക ടെസ്റ്റ് ജേതാവിനെ കണ്ടെത്തുന്ന ഫൈനൽ നടക്കുന്നത്.
ഐ.സി.സി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒറ്റ മത്സരം നടത്തി വിജയികളെ കണ്ടെത്തുന്നതിന് പകരം മൂന്ന് ബെസ്റ്റ് ഓഫ് ത്രീ ഫൈനൽ മത്സരങ്ങൾ കളിച്ച് വിജയികളെ തീരുമാനിക്കാൻ നിർദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ച് ജൂൺ 18നാണ് ഇന്ത്യയും കിവീസും തമ്മിലുള്ള ലോക ടെസ്റ്റ് ജേതാവിനെ കണ്ടെത്തുന്ന ഫൈനൽ നടക്കുന്നത്.
നിലവിലെ ഐ.സി.സി ഷെഡ്യൂൾ പ്രകാരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്താതെ ഒറ്റ ടെസ്റ്റ് മത്സരത്തിലൂടെ വിജയിയെ കണ്ടെത്താൻ ആണ് തീരുമാനം. പ്രധാന ടൂർണമെൻ്റുകളിൽ വിജയികളെ കണ്ടെത്തുന്നത് പരമ്പരകൾ നടത്തിയാണെന്നും അതുകൊണ്ട് തന്നെ ഫൈനലിൽ ചെറിയ പിഴവ് വരുത്തുന്നത് പോലും ടീമിൻ്റെ തോൽവിയിൽ കലാശിക്കുമെന്നും കപിൽ ഓർമ്മപ്പെടുത്തുന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇരു ടീമുകളും മറ്റ് ടീമുകളുമായുള്ള പരമ്പരകളിൽ മികച്ച പോരാട്ടം നടത്തിയ അതിൽ വിജയിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് തന്നെ ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്താനുള്ള ഐസിസിയുടെ തീരുമാനം പുനർപരിശോധിക്കണം. കപിൽ അഭിപ്രായപ്പെട്ടു.
'ഇത്രയും പ്രധാനപ്പെട്ടൊരു ടൂർണമെന്റിലൂടെ ലോക ഒന്നാം നമ്പർ ടീമിനെ കണ്ടെത്തുമ്പോള്‍ ഒന്നിലധികം മത്സരങ്ങള്‍ ഉറപ്പായും വേണ്ടിയിരുന്നു. നിലവിലെ ഇഗ്ലണ്ടിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ക്ക് തയ്യാറാവാകുയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫൈനൽ മത്സരത്തിന് എന്ത് കൊണ്ടും ലോർഡ്സ് തന്നെയായിരുന്നു വേദിയാകേണ്ടിയിരുന്നത്. ക്രിക്കറ്റിനെ സംബന്ധിച്ച് ലോർഡ്സ് എന്നും ഒരു വികാരമാണ്. മാഞ്ചസ്റ്ററും മികച്ച വേദിയായിരുന്നു. എങ്കിലും ലോര്‍ഡ്‌സില്‍ ജയം ആഘോഷിക്കുകയെന്നത് ക്രിക്കറ്റ് ടീമുകളെ സംബന്ധിച്ച് ആവേശകരമായ അനുഭവമാണ്' -കപില്‍ ദേവ് പറഞ്ഞു.
Adjust Story Font
16