Quantcast

'ഉമ്മയില്ലാത്ത ആദ്യ നോമ്പുകാലം' ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി റാഷിദ് ഖാന്‍

MediaOne Logo

Web Desk

  • Updated:

    2022-09-07 06:16:22.0

Published:

19 April 2021 6:13 AM GMT

ഉമ്മയില്ലാത്ത ആദ്യ നോമ്പുകാലം ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി റാഷിദ് ഖാന്‍
X

മരണപ്പെട്ട മാതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഹൃദയഹാരിയായ കുറിപ്പുമായി അഫ്ഗാന്‍റെ സൺറൈസേഴ്​സ്​ താരം റാഷിദ് ഖാന്‍. ഉമ്മയില്ലാത്ത ആദ്യത്തെ നോമ്പ് കാലമാണ് എന്ന് തുടങ്ങുന്ന അതിവൈകാരികമായ കുറിപ്പ് ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് അസുഖബാധിതയായിരുന്ന​ റാഷിദ്​ ഖാന്‍റെ മാതാവ്​ മരണപ്പെടുന്നത്.



'ഈ ലോകത്ത് ലഭിക്കാവുന്ന മറ്റേതൊരു നിധിയേക്കാളും എനിക്ക് വിലപ്പെട്ടതായിരുന്നു ഉമ്മയെ, ആ ഉമ്മയില്ലാത്ത എന്‍റെ ആദ്യത്തെ നോമ്പ്കാലമാണിത്​. എനിക്ക് ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുള്ളയാളാണ് എന്‍റെ മാതാവ്. പക്ഷേ ഉമ്മയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് മാത്രം​ പഠിപ്പിച്ചില്ല. എന്‍റെ മനസ്സ്​​ ഇപ്പോഴും ഉമ്മയുമായി സംസാരിക്കാറുണ്ട്​, എന്‍റെ ഹൃദയം ഉമ്മയെ ​തേടുന്നുണ്ട്​. അവര്‍ എല്ലാവിധ നന്മയിലും സമാധാനത്തിലാണെന്ന്​ ഞാന്‍ വിശ്വസിക്കുന്നു. ഒരുപാട് സ്നേഹം' -റാഷിദ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

നിലിവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിലൊരാളാണ് റാഷിദ് ഖാൻ. ഐ.പി.എല്ലിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ താരം കൂടിയാണ്.

TAGS :

Next Story