Quantcast

'ഇനി നടക്കാൻ പോലും ആകില്ലെന്ന പേടിയിലായിരുന്നു'; പരിക്കിനെക്കുറിച്ച് ബെയര്‍‌സ്റ്റോ

കഴിഞ്ഞ ഓഗസ്റ്റിൽ ഗോൾഫ് കളിക്കിടെയാണ് ജോണി ബെയർസ്‌റ്റോയ്ക്ക് കാലിൽ ഗുരുതരമായി പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    19 May 2023 12:01 PM GMT

Jonny Bairstow was feared of waling after leg injury, English Cricketer Jonny Bairstow about leg injury, Jonny Bairstow leg injury
X

ലണ്ടൻ: പരിക്കിനെ തുടർന്ന് മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ല ഇംഗ്ലീഷ് സൂപ്പർ താരം ജോണി ബെയർസ്‌റ്റോ. ലോക ടി20 കിരീടം നേടിയ ഇംഗ്ലീഷ് സംഘത്തിലും താരം ഉണ്ടായിരുന്നില്ല. ഇപ്പോൾ അയർലൻഡിനെതിരായ ടെസ്റ്റ് സ്‌ക്വാഡിൽ ഇടംപിടിച്ചിരിക്കുകയാണ് ബെയര്‍‌സ്റ്റോ.

ടീമിലേക്ക് വിളിവന്നതിനു ശേഷം, ഒൻപതുമാസം മുൻപ് കാലിനേറ്റ ഗുരുതരമായ പരിക്കിനെ കുറിച്ച് 'ക്രിക്ക് ഇൻഫോ'യോട് പ്രതികരിച്ചിരിക്കുകയാണ് ബെയർസ്‌റ്റോ. കഴിഞ്ഞ ഓഗസ്റ്റിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്. ഇതേതുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം.

'ഇനിയും നടക്കാനും ഓടാനും ജോഗ് ചെയ്യാനും ക്രിക്കറ്റ് കളിക്കാനുമൊക്കെ കഴിയുമോ എന്ന് പേടിച്ചിരുന്നു. ഇതെല്ലാമായിരുന്നു മനസിലുണ്ടായിരുന്നത്. കളിക്കാനാകുന്നതുവരെ പല ചിന്തകളായിരുന്നു. പഴയ പോലെയാകുമോ എന്ന ആശങ്കയെല്ലാമുണ്ടായിരുന്നു'-ജോണി ബെയർസ്‌റ്റോ വെളിപ്പെടുത്തി.

പരിക്ക് നടപ്പുരീതി പോലും മാറ്റിയെന്ന് താരം പറഞ്ഞു. 'ഞാൻ മുടന്തിയാണു നടക്കുന്നതെന്നുവരെ ജനങ്ങൾ പറഞ്ഞതാണ് രസകരം. കാലിന്റെ താഴ്ഭാഗത്ത് ഇങ്ങനെ പരിക്കേറ്റവർ പഴയ പോലെ തിരിച്ചുവന്നതായി എന്റെ അറിവിലില്ല. ചെറിയ തരത്തിൽ മുടന്തുണ്ടാകും. വേദനയായിരിക്കും. മുട്ടിലോ കണങ്കാലിലോ അരയിലോ പിൻഭാഗത്തോ എവിടെയാണെങ്കിലും വേദനയായിരിക്കും-ബെയർസ്‌റ്റോ പറഞ്ഞു.

ഏറെ ആവേശത്തോടെയാണ് കളത്തിലിറങ്ങാൻ കാത്തിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി. പുതിയ വെല്ലുവിളിയായിരിക്കുമിത്. വിക്കറ്റ് കീപ്പിങ്ങും ഫീൽഡിങ്ങും വലിയ വ്യത്യാസമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

Summary: English Cricketer Jonny Bairstow said that he wondered if he would ever be able to 'walk again' after leg injury

TAGS :

Next Story