Quantcast

ലോകകപ്പിനായി ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് 38 മണിക്കൂർ ദുരിതയാത്ര; നീരസം പരസ്യമാക്കി ജോണി ബെയർസ്റ്റോ

നാളെ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തിനായാണ് ഇംഗ്ലീഷ് ടീം ഗുവാഹത്തിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    29 Sep 2023 1:44 PM GMT

Jonny Bairstow slams ‘chaotic’ flight to India for ICC Cricket World Cup 2023, Jonny Bairstow Instagram post, Jonny Bairstow England team travel controversy, ICC Cricket World Cup 20
X

ഗുവാഹത്തി: ഏകദിന ലോകകപ്പിനായുള്ള ദുരിതയാത്രയെ കുറിച്ച് മനസ്സുതുറന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോണി ബെയർസ്റ്റോ. 38 മണിക്കൂർ നീണ്ട ദുരിതയാത്ര തുടരുന്നുവെന്നാണ് ബെയർസ്റ്റോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് വല്ലാത്തൊരു യാത്രയായിരുന്നുവെന്നും ആകെ അലമ്പാണെന്നും താരം വിമർശിച്ചു.

നാളെ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തിനായാണ് ഇംഗ്ലീഷ് ടീം ഗുവാഹത്തിയിലെത്തിയത്. ഇൻഡിഗോയുടെ എക്കോണമി ക്ലാസിലായിരുന്നു താരങ്ങളുടെ യാത്ര. വിമാനത്തിൽനിന്നുള്ള കാഴ്ചയും ബെയർസ്റ്റോ പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകൻ ജോസ് ബട്‌ലർ, ബാറ്റർ ഡേവിഡ് മലാൻ എന്നിവരെ ചിത്രത്തിൽ ക്ഷീണിതരായും അസ്വസ്ഥരായും കാണാം. ഇവർക്കു ചുറ്റും മറ്റുയാത്രക്കാർ കൂട്ടംകൂടി നിൽക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയ്ക്കു പുറമെ നെതർലൻഡ്‌സുമായും ഇംഗ്ലണ്ടിനു സന്നാഹമത്സരമുണ്ട്. ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്ത് വച്ചാണ് രണ്ടാം സന്നാഹം നടക്കുന്നത്. ഒക്ടോബർ അഞ്ചിന് ന്യൂസിലൻഡിനെതിരെയാണ് ലോകകപ്പിലെ ആദ്യമത്സരം. അഹ്മദാബാദ് ആണ് മത്സരത്തിനു വേദിയാകുന്നത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡ്: ജോസ് ബട്‌ലർ(ക്യാപ്റ്റൻ), മോയിൻ അലി, ഗുസ് ആറ്റ്കിൻസൻ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, ലിയാം ലിവിങ്‌സ്റ്റൺ, ഡേവിഡ് മലാൻ, ആദിൽ റഷീദ്, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്‌സ്.

Summary: Jonny Bairstow slams management after ‘utter chaotic’ flight to India for ICC Cricket World Cup 2023

TAGS :

Next Story