'സെമി കടക്കാൻ പോലും പ്രയാസം'; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ പ്രവചിച്ച് കപിൽദേവ്
ഇന്ത്യ സെമിയിലെത്താൻ തന്നെ 30 ശതമാനം സാധ്യതയുള്ളൂവെന്നാണ് കപിൽ അഭിപ്രായപ്പെട്ടത്
ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ പ്രവചിച്ച് മുൻ നായകൻ കപിൽദേവ്. ഇന്ത്യ ടൂർണമെന്റിൽ സെമി കടക്കാൻ തന്നെ സാധ്യത വളരെ വിരളമാണെന്നാണ് കപിൽ അഭിപ്രായപ്പെട്ടത്. ആദ്യ നാലിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് 30 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
ടി20 ക്രിക്കറ്റിൽ ഒരു മത്സരം ജയിച്ചവർ അടുത്ത മത്സരം തോൽക്കാം. ഇന്ത്യ ലോകകപ്പ് കിരീട സാധ്യതകളെക്കുറിച്ച് സംസാരിക്കുക ഏറെ പ്രയാസകരമാണ്. അവർക്ക് ആദ്യ നാലിൽ ഉൾപ്പെടാനാകുമോ എന്നതാണ് വിഷയം. അക്കാര്യത്തിൽ തന്നെ എനിക്ക് ആശങ്കയുണ്ട്. സെമിയിലെത്തിയാലേ എന്തെങ്കിലും പറയാൻ പറ്റൂ.. ഇന്ത്യ സെമിയിലെത്താൻ 30 ശതമാനം മാത്രമേ സാധ്യത കാണുന്നുള്ളൂ-കപിൽ ദേവ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യയ്ക്ക് ഭേദപ്പെട്ട ബാറ്റിങ് കരുത്തുണ്ടെന്നും കപിൽ ചൂണ്ടിക്കാട്ടി. വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ രാഹുൽ അടക്കമുള്ളവർക്കൊപ്പം സൂര്യകുമാറിനെപ്പോലുള്ള ഒരു ബാറ്ററുണ്ടാകുമ്പോൾ ടീം സ്വാഭാവികമായും ശക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസിലൻഡിനെതിരെ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ സന്നാഹ മത്സരം മഴയെ തുടർന്ന് റദ്ദാക്കിയിരുന്നു. ലോകകപ്പിൽ പ്രധാന മത്സരങ്ങൾ നടക്കുന്ന ബ്രിസ്‌ബേനിൽ ശക്തമായ മഴയാണ് തുടരുന്നത്. 23ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം അടക്കം സുപ്രധാന മത്സരങ്ങൾ മഴയിൽ മുങ്ങിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Summary: "I'm Concerned About India Making it to The Top Four" - Kapil Dev about India's T20 World Cup 2022 prospects
Adjust Story Font
16