വാമികയുടെ അനിയനായി അകായ്; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കോഹ്‍ലിയും അനുഷ്കയും
ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നതെന്ന് താരങ്ങൾ അറിയിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമക്കും ആൺകുഞ്ഞ് പിറന്നു. ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ അറിയിച്ചു.
‘ഫെബ്രുവരി 15ന് വാമികയുടെ അനിയൻ അക്കായിനെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് ഏറെ സന്തോഷത്തോടും സ്നേഹം നിറഞ്ഞ ഹൃദയത്തോടും കൂടി എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുകയാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’ -കോഹ്‍ലിയും അനുഷ്കയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽനിന്ന് അവധിയെടുത്ത് വിരാട് കോഹ്‍ലി കുടുംബത്തോടൊപ്പമായിരുന്നു. ഇരുവരും 2017ലാണ് വിവാഹിതരാകുന്നത്. 2021ലാണ് മകൾ വാമിക ജനിക്കുന്നത്.
Next Story
Adjust Story Font
16