വീണ്ടും അര്‍ധ സെഞ്ച്വറി; ഒരു മാക്‌സ് വെൽ തേപ്പ് കഥ
പഞ്ചാബില്‍ നിന്ന് കൂട് മാറിയതോടെ തകര്‍പ്പന്‍ ഫോമിലായി ഗ്ലെന്‍ മാക്സ്വെല്‍
ഗ്ലെൻ മാക്‌സ്വെൽ എന്ന ഓസ്‌ട്രേലിയൻ താരത്തെ പഞ്ചാബ് കിങ്‌സും പ്രീതി സിന്‍റയും വിശ്വസിച്ചയത്രെ മറ്റൊരു ഐപിഎൽ ടീമും വിശ്വസിച്ചു കാണില്ല. പക്ഷേ ആ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കിയായിരുന്നു കഴിഞ്ഞ സീസണിൽ താരത്തിന്റെ പ്രകടനം. ക്രീസിലെ കൂറ്റനടിക്കാരനായിരുന്ന മാക്‌സ് വെല്ലിന്റെ നിഴലായിരുന്ന കഴിഞ്ഞ സീസണിൽ കണ്ടത്. അതേ സമയത്ത് ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നും പഞ്ചാബിന് വേണ്ടി ആ ദയനീയ പ്രകടനം. 11 ഇന്നിങ്‌സുകളിൽ നിന്ന് 108 റൺസ് മാത്രമാണ് മാക്‌സ് വെൽ നേടിയത്. 32 റൺസായിരുന്നു ആ സീസണിൽ അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.
ഒടുവിൽ മനം മടുത്ത് പ്രീതി സിന്റയും പഞ്ചാബും കഴിഞ്ഞ ലേലത്തിൽ മാക്‌സ് വെല്ലിനെ കൈയൊഴിഞ്ഞു. ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരും തമ്മിൽ വാശിയേറിയ ലേലം വിളിക്കൊടുവിൽ 14.25 കോടിയെന്ന മോഹവിലയ്ക്ക് മാക്‌സ് വെല്ലിനെ ബാഗ്ലൂർ കൊണ്ടുപോയി. അവിടെയാണ് മാക്‌സ് വെല്ലിന്‍റെ അഡാർ തേപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ഉടനീളം 108 റൺസ് മാത്രം നേടിയ മാക്‌സ് വെൽ ഈ സീസണിൽ മൂന്ന് കളികളിൽ നിന്ന് മാത്രം 176 റൺസാണ് അടിച്ചെടുത്തത്. നിലവിൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പും താരത്തിന്റെ തലയിലാണ്.
അതിൽ രണ്ടു അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 78 റൺസാണ് ടോപ് സ്‌കോർ. എന്തായാലും സ്വർണം തേടുന്നതിനിടയിൽ പഞ്ചാബിന് നഷ്ടപ്പെട്ടത് കൈയിലുള്ള വജ്രമായിരുന്നു. മാക്‌സ്വെല്ലിന്‍റെ തേപ്പ് കഥ വീണ്ടും തുടരുകയാണ്...
Adjust Story Font
16