മുംബൈയെ തകര്‍ത്ത് ഡല്‍ഹിക്ക് ജയം
45 റണ്‍സെടുത്ത ശിഖര്‍ ധവാനും 33 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് ഡല്‍ഹിയുടെ ചെയ്സ് എളുപ്പമാക്കിയത്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. 6 വിക്കറ്റുകള്‍ക്കാണ് ഡല്‍ഹിയുടെ വിജയം. മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. 45 റണ്‍സെടുത്ത ശിഖര്‍ ധവാനും 33 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് ഡല്‍ഹിയുടെ ചെയ്സ് എളുപ്പമാക്കിയത്. അവസാനം വരെ ക്രീസില്‍ പിടിച്ചുനിന്ന് ഡല്‍ഹിക്ക് വിജയമുറപ്പിക്കാന്‍ ലളിത് യാദവിനും(22) സാധിച്ചു. മുംബൈക്കായി ജയന്ത് യാദവ്, ജസ്പ്രിത് ബുംറ, രാഹുല്‍ ചഹാര്‍, പൊളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും(44) സൂര്യകുമാര്‍ യാദവും(24) തുടക്കത്തില്‍ കൂറ്റന്‍ അടികള്‍ പുറത്തെടുത്തെങ്കിലും അത് അധികനേരം നീണ്ടില്ല. ഒടുക്കത്തില്‍ പതിയെ വിക്കറ്റ് നഷ്ടമാക്കാതെ ഇഷാന്‍ കിഷന്‍(26) നടത്തിയ രക്ഷാപ്രവര്‍ത്തനവും മികച്ച സ്കോര്‍ മുംബൈക്ക് സമ്മാനിച്ചില്ല. അമിത് മിശ്രയുടെ നാല് വിക്കറ്റ് പ്രകടനത്തിന് പുറമെ, ആവേശ് ഖാന്‍ രണ്ടും ലളിത് യാദവ്, മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ഡല്‍ഹി ബൌളര്‍മാര്‍ അടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന ടോട്ടലില്‍ ഒതുങ്ങുകയായിരുന്നു.
സ്കോര്‍
മുംബൈ - 137/9 20 ഓവര്‍
ഡല്‍ഹി - 138, 19.1 ഓവര്‍
Adjust Story Font
16