Quantcast

'വിദ്വേഷങ്ങളെ തോൽപ്പിക്കുന്ന സൗഹൃദം'; അർധശതകത്തിൽ കോഹ്ലിയെ തോളിൽ തട്ടി അഭിനന്ദിച്ച് ഷമി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ- വൈറൽ വിഡിയോ

കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്കു പിന്നാലെ മുഹമ്മദ് ഷമിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ താരത്തെ ചേർത്തുപിടിച്ച് കോഹ്ലി രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-01 03:41:25.0

Published:

1 May 2022 3:40 AM GMT

വിദ്വേഷങ്ങളെ തോൽപ്പിക്കുന്ന സൗഹൃദം; അർധശതകത്തിൽ കോഹ്ലിയെ തോളിൽ തട്ടി അഭിനന്ദിച്ച് ഷമി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ- വൈറൽ വിഡിയോ
X

മുംബൈ: വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായാണ് ഐ.പി.എല്ലിൽ ഇന്നലെ വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് നീണ്ട ഇടവേളയ്ക്കുശേഷം മുൻ റോയൽ ചലഞ്ചേഴ്‌സ് നായകൻ സെൻസിബിൾ ഇന്നിങ്‌സിലൂടെ താളം വീണ്ടെടുത്തത്. എന്നാൽ, ഇന്നലത്തെ മത്സരത്തിലെ മറ്റൊരു കാഴ്ചയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

അർധശതകം നേടിയ കോഹ്ലിയെ ഗുജറാത്തിന്റെ മുൻനിര പേസർ കൂടിയായ മുഹമ്മദ് ഷമി തോളിൽ തട്ടി അഭിനന്ദിക്കുന്നതാണ് വിഡിയോ. ഇരുവരും തമ്മിലുള്ള സൗഹൃദവും സ്‌നേഹവും വെളിപ്പെടുത്തുന്നതായിരുന്നു ഷമിയുടെ അഭിനന്ദനം. 53 പന്തിൽ 58 റൺസെടുത്ത കോഹ്ലിയെ ഷമി മികച്ചൊരു യോർക്കറിലൂടെ ക്ലീൻബൗൾഡാക്കുകയായിരുന്നു. മികച്ചൊരു ഇന്നിങ്‌സ് ലക്ഷ്യമിട്ട കോഹ്ലി നിരാശനായി പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു ഷമി മുൻ ഇന്ത്യൻ നായകന്റെ തോളിൽ പിടിച്ച് അഭിനന്ദനമറിയിച്ചത്.

കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്കു പിന്നാലെ ഷമിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ താരത്തെ ചേർത്തു പിടിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു വിരാട് കോഹ്ലി. മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്നും തങ്ങൾ 200 ശതമാനവും ഷമിക്കൊപ്പമാണെന്നും കോഹ്ലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'മതത്തിന്റെ പേരിൽ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതത്തിന്റെ പേരിൽ അവർക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയിൽ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനിവേശം നോക്കുകയാണെങ്കിൽ, ആത്മാർത്ഥമായി പറയെട്ട, അവർക്കായി എനിക്ക് വേണ്ടി ഒരു മിനിറ്റു പോലും ചെലവഴിക്കേണ്ടി വരില്ലായിരുന്നു. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. ഇരുനൂറ് ശതമാനം പിന്തുണ നൽകുന്നു. ഞങ്ങളുടെ സാഹോദര്യം തകർക്കാനാകില്ല. ഇന്ത്യൻ നായകൻ എന്ന നിലയിലാണ് ഞാനീ ഉറപ്പുനൽകുന്നത്.' ലോകകപ്പിനിടെ നടത്തിയ വാർത്താസമ്മേളത്തിൽ കോഹ്ലി വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകൾക്കുനേരെ ബലാത്സംഗ ഭീഷണിയുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മകൾക്ക് ബലാത്സംഗ ഭീഷണി.

Summary: Mohammed Shami congratulates Virat Kohli after scoring his first fifty of the IPL 2022

TAGS :

Next Story