Quantcast

ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തയ്യ മുരളീധരന്‍റെ ആരോഗ്യനില തൃപ്തികരം

താരത്തിനെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. മുരളീധരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    19 April 2021 5:31 AM GMT

ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തയ്യ മുരളീധരന്‍റെ ആരോഗ്യനില തൃപ്തികരം
X

ശ്രീലങ്കൻ സ്പിന്‍ ഇതിഹാസവും ഐ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് പരിശീലകനുമായ മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിനെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. മുരളീധരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. റെഗുലര്‍ ചെക്കപ്പിന് എത്തിയ താരത്തോട് ഡോക്ടര്‍മാര്‍ ഉടന്‍ അഡ്മിറ്റാകുവാന്‍ ആവശ്യപ്പെട്ട് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ഐ.പി.എല്ലിനായി ഇന്ത്യയിലേക്ക് തിരിക്കുമ്പോള്‍ തന്നെ താരത്തിന്‍റെ ഹൃദയത്തിന്‍റെ ബ്ലോക്കേജ് ഉണ്ടെന്ന് ലങ്കയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും സ്റ്റെന്‍റ് ഇടേണ്ട ആവശ്യമില്ലെന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദിലെ കോച്ചിംഗ് സ്റ്റാഫ് അംഗമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും മുത്തയ്യ മുരളീധരന്‍റെ പേരിലാണ്. 800 വിക്കറ്റുകളാണ് മുത്തയ്യ മുരളീധരന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്.

TAGS :

Next Story