Quantcast

ഒടുവിൽ റോസ് ടൈലർ പാഡഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപനം

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കിവികുപ്പായമിട്ട ടോസ് ടൈലർ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമെന്ന ബഹുമതിയോടെയാണ് 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനോട് വിടപറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-30 09:30:44.0

Published:

30 Dec 2021 9:29 AM GMT

ഒടുവിൽ റോസ് ടൈലർ പാഡഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപനം
X

ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡിന്റെ ഇതിഹാസതാരം റോസ് ടൈലർ. കിവികൾക്കുവേണ്ടി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നുമായി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരം സമൂഹമാധ്യമങ്ങളിലൂടെയാണ് 17 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാൻ തീരുമാനിച്ച വിവരം വെളിപ്പെടുത്തിയത്.

ശനിയാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശുമായുള്ള പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് പാഡഴിക്കും. പിന്നാലെ, അടുത്ത ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കുന്ന ആസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരായ ഏകദിന പരമ്പരകളോടെ ചെറിയ ഫോർമാറ്റിൽനിന്നും വിരമിക്കും. ''17 വർഷത്തെ അവിശ്വസനീയമായ പിന്തുണയ്ക്ക് നന്ദി. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.'' വിരമിക്കൽ വിവരം അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ടൈലർ പറഞ്ഞു.

2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ടൈലർ ഒട്ടേറെ റെക്കോർഡുകളുമായാണ് കളി മതിയാക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടെ ടീമിന്റെ വിശ്വസ്ത ബാറ്ററായി മാറിയ 37കാരൻ ന്യൂസിലൻസിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരമാണ്. ഇതിനകം മൂന്നു ഫോർമാറ്റുകളിൽനിന്നുമായി 18,074 റൺസാണ് ടൈലർ അടിച്ചുകൂട്ടിയത്. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കിവികുപ്പായമിട്ട താരം കൂടിയാണ്; 445 കളികളിലാണ് ടീമിന് വേണ്ടി ടൈലർ പാഡണിഞ്ഞത്.

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്(7,584), ഏറ്റവും കൂടുതൽ ഏകദിന റൺസ്(8,581) എന്നിവ നേടിയ കിവിതാരവുമാണ്. ഇതോടൊപ്പം എല്ലാ ഫോർമാറ്റുകളിലും(40) ഏകദിന ക്രിക്കറ്റിലും(21) ന്യൂസിലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന ബഹുമതിയും സ്വന്തം.

Summary: New Zealand cricket legend Ross Taylor declared retirement from international cricket

TAGS :

Next Story