Quantcast

വീണ്ടും 150 കി.മീറ്റർ എക്‌സ്പ്രസ്! കശ്മീരിൽനിന്ന് മറ്റൊരു ഉമ്രാൻ വരുന്നു

ഉമ്രാൻ മാലികിനെപ്പോലെ വസീമും മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്‍റെ കണ്ടെത്തലാണ്

MediaOne Logo

Web Desk

  • Published:

    18 Nov 2022 4:39 PM GMT

വീണ്ടും 150 കി.മീറ്റർ എക്‌സ്പ്രസ്! കശ്മീരിൽനിന്ന് മറ്റൊരു ഉമ്രാൻ വരുന്നു
X

ശ്രീനഗർ: അടുത്ത കാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന യുവപ്രതിഭയാണ് ഉമ്രാൻ മാലിക്. തുടർച്ചയായി 150 കി.മീറ്റർ വേഗത്തിൽ പന്തെറിയുന്ന ജമ്മു എക്‌സ്പ്രസ് ദേശീയ ടീമിൽ ഇനിയും ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ജമ്മു കശ്മീരിൽനിന്ന് മറ്റൊരു പേസ് എക്‌സ്പ്രസ് കൂടി വരുന്നത്.

പഹൽഗാം സ്വദേശിയായ വസീം ബഷീറാണ് ഈ പുത്തൻ താരോദയം. ജമ്മു കശ്മീർ അണ്ടർ-25 ടീമിന്റെ ഭാഗമായ വസീം ഇതിനകം തന്നെ വേഗംകൊണ്ട് ബാറ്റർമാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. 'കശ്മീർ സ്‌പോർട്‌സ് വാച്ച്' പത്രാധിപർ മുഹ്‌സിൻ കമാലാണ് വസീം ബഷീറിനെ ട്വിറ്ററിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

22 വയസുകാരനാണ് വസീം ബഷീർ. സ്ഥിരമായി 145 കി.മീറ്റർ വേഗത്തിൽ പന്തെറിയുന്നു. 150 കി.മീറ്റർ വേഗത്തിലും പന്തെറിയാൻ ശേഷിയുള്ള താരമാണ് വസീമെന്ന് മുഹ്‌സിൻ സൂചിപ്പിക്കുന്നു. ഐ.പി.എൽ ടീമുകളെ ശ്രദ്ധക്ഷണിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ടീമുകളുടെ ശ്രദ്ധ പതിഞ്ഞാൽ ഒരുപക്ഷെ അടുത്ത മാസം നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിൽ വസീം കോടികൾ വാരുമെന്നുറപ്പാണ്. ഉമ്രാൻ മാലികിനെപ്പോലെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനാണ് വസീമിനെയും കണ്ടെത്തി പുറത്തുകൊണ്ടുവന്നത്.

ദിവസങ്ങൾക്കുമുൻപ് മറ്റൊരു താരത്തെയും മുഹ്‌സിൻ കമാൽ പരിചയപ്പെടുത്തിയിരുന്നു. ആഖിബ് നബി എന്ന പേസ് ഓൾറൗണ്ടറാണ് താരം. പുതിയ പന്തിൽ സ്വിങ് ചെയ്യിക്കാൻ കഴിവുള്ള താരത്തിന്റെ ആവനാഴിയിൽ ബൗൺസർ, യോർക്കർ, കട്ടർ ആയുധങ്ങളെല്ലാമുണ്ടെന്നാണ് മുഹ്‌സിൻ പറയുന്നത്.

Summary: After Umran Malik, J&K produces another pace express Waseem Bashir whose can clock 150kmph

TAGS :

Next Story