ഐ.സി. സിയുടെ മികച്ച താരമായി ബാബർ അസം; പിന്തള്ളിയത് ഫഖര്‍ സമാനെ
ഐ.സി.സിയുടെ ഏപ്രില്‍ മാസത്തെ മികച്ച താരമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം.
ഐ.സി.സിയുടെ ഏപ്രില്‍ മാസത്തെ മികച്ച താരമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പാകിസ്ഥാന്റെ തന്നെ മറ്റൊരു താരമായ ഫഖര്‍ സമാനെയും നേപ്പാളിന്റെ കുശല്‍ ബുര്‍ട്ടലെയും പിന്തള്ളിയാണ് അസം പുരസ്കാരത്തിന് അർഹനായത്. ഏപ്രിൽ മാസത്തെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. 228 റണ്‍സാണ് കഴിഞ്ഞ മാസം മൂന്ന് ഏകദിനങ്ങളിൽ നിന്നായി അസം നേടിയത്. 103 റണ്‍സായിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏഴ് ടി20 മത്സരങ്ങളിൽ നിന്നായി 305 റണ്‍സും അസം നേടി.122 റണ്‍സായിരുന്നു ആശമിന്റെ ഉയര്‍ന്ന സ്കോര്‍.
ഓരോ മാസവും മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന ഐ.സി.സിയുടെ പുതിയ രീതി ജനുവരി മുതലാണ് ആരംഭിച്ചത്. അത് പ്രകാരം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യുവതാരം ഋഷഭ് പന്തിനായിരുന്നു പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് ഇന്ത്യന്‍ പന്ത് ഒന്നാമതെത്തിയത്.
🔸 Three ODIs, 228 runs at 76.00
— ICC (@ICC) May 10, 2021
🔸 Seven T20Is, 305 runs at 43.57
🔥 Became the No.1 ODI batsman
Well done, @babarazam258 for winning the ICC Men's Player of the Month for April 👏#ICCPOTM pic.twitter.com/CuCaodFEk7
Adjust Story Font
16