Quantcast

''ഇതല്ല ടീം പ്രതീക്ഷിച്ചത്; ആ 'സ്പാർക്ക്' കിട്ടുന്നില്ല''; പൃഥ്വി ഷായ്‌ക്കെതിരെ തുറന്നടിച്ച് പോണ്ടിങ്

പൃഥ്വി ഷായുടെ മോശം ബാറ്റിങ് ടീം പ്രകടനത്തെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് ഡൽഹി കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-04-29 04:30:03.0

Published:

29 April 2023 4:28 AM GMT

DelhiCapitalscoachRickyPontingonPrithviShawbatting, RickyPontingonPrithviShaw, DelhiCapitals
X

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇത്തവണ നിരാശപ്പെടുത്തുകയാണ് ഡൽഹി കാപിറ്റൽസിന്റേത്. കഴിഞ്ഞ സീസണിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹിപ്പട ഇത്തവണ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ പത്താം സ്ഥാനത്താണ്. ഇതിനിടെ ടീമിന്റെ മോശം പ്രകടനത്തിൽ പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ റിക്കി പോണ്ടിങ്. പ്രതീക്ഷിച്ച 'സ്പാർക്ക്' നൽകാൻ പൃഥ്വി ഷായ്ക്ക് ആകാത്തത് ടീം പ്രകടനത്തെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് മുൻ ആസ്‌ട്രേലിയൻ നായകൻ വ്യക്തമാക്കിയത്.

ഈ സീസണിൽ ആറ് കളി കഴിഞ്ഞു. ഇനിയും ആറോ ഏഴോ കളിയുണ്ട്. ഓപണിങ്ങിൽ പൃഥ്വി ഷാ ഒരു അർധസെഞ്ച്വറി നേടിയിട്ട് 13 കളിയായിട്ടുണ്ട്. ടോപ് ഓർഡറിൽ ഒരു സ്പാർക്ക് നമ്മൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ആ തുടക്കം നൽകാൻ പൃഥ്വി ഷായ്ക്ക് ആകുന്നില്ല-പോണ്ടിങ് ചൂണ്ടിക്കാട്ടി.

പൃഥ്വി കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണെന്ന് നമ്മൾക്കറിയാം. അതുകൊണ്ടുതന്നെയാണ് താരത്തെ നിലനിർത്തിയതും. അൽപം പന്ത് നേരിടാനായാൽ ആ മത്സരം 95 ശതമാനവും ഞങ്ങൾ ജയിച്ചിരിക്കുമെന്ന് അറിയാം. എന്നാൽ, ഈ സീസണിൽ 44 റൺസ് എങ്ങാനുമാണ് താരത്തിന് നേടാനായത്. അതു പോരെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

സീസൺ തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾകൾക്കുമുൻപ് നാഷനൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു താരമെന്നും പോണ്ടിങ് സൂചിപ്പിച്ചു. 'ഫിറ്റ്‌നെസ് നിലനിർത്താൻ വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. നല്ല ആരോഗ്യസ്ഥിതിയിലുമായിരുന്നു. അതുകൊണ്ടാണ് പൃഥ്വി ഷായാകും സീസണിൽ ഞങ്ങളുടെ കിടിലൻ താരമെന്ന് ഞാൻ പരസ്യമായി പറഞ്ഞത് അങ്ങനെയാണ്. എന്നാൽ, സീസണിൽ ഇതുവരെ അതുണ്ടായില്ല. നിലവിലെ ടോപ്ഓർഡർ ഫലപ്രദമല്ലെങ്കിൽ താരത്തെ ടീമിൽ നിലനിർത്തുന്നതിൽ യുക്തിയില്ല.'-റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.

Summary: 'Prithvi Shaw has failed to give us spark at the top'; says Delhi Capitals coach Ricky Ponting

TAGS :

Next Story