Quantcast

'പൃഥ്വി ഷാ ശാരീരികമായി ആക്രമിച്ചു'; ആരോപണവുമായി പെൺകുട്ടി-വിഡിയോ പുറത്ത്

നിലവിൽ ഒഷിവാറ സ്റ്റേഷനിലുള്ള പെൺകുട്ടിയുടെ മെഡിക്കൽ എടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    16 Feb 2023 12:40 PM GMT

PrithviShawSapnaGill, PrithviShawselfiecontroversy
X

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആക്രമണം നടന്നതായുള്ള റിപ്പോർട്ടിൽ ട്വിസ്റ്റ്. താരം ശാരീരികമായി ആക്രമിച്ചതായി സംഭവത്തിൽ പൊലീസ് കേസെടുത്ത പെൺകുട്ടി. വടിയുമായി പെൺകുട്ടിയെ കൈകാര്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

സപ്‌ന ഗിൽ എന്ന പേരുള്ള പെൺകുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പൃഥ്വി ഷാ തങ്ങളെ മർദിച്ചെന്ന് വിഡിയോയിൽ പെൺകുട്ടി ആരോപിക്കുന്നത് കേൾക്കാം. താരം ഒരു വടിയുമായി പെൺകുട്ടിയെ കൈയേറ്റം ചെയ്യുന്നതും വ്യക്തമാണ്. പൃഥ്വിയുടെ സുഹൃത്തുക്കളാണ് പെൺകുട്ടി അടങ്ങുന്ന സംഘത്തെ ആദ്യമായി ആക്രമിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. നിലവിൽ ഒഷിവാറ സ്റ്റേഷനിലുള്ള പെൺകുട്ടിയുടെ മെഡിക്കൽ എടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.

അതേസമയം, ഒന്നം സംഭവിച്ചിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും പൃഥ്വി 'ടൈംസ് നൗ'വിനോട് പ്രതികരിച്ചു. അവരാണ് ആക്രമിച്ചതെന്നും കൂടുതൽ പറയാനില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലടക്കം ഇൻഫ്‌ളുവൻസറായി അറിയപ്പെടുന്ന താരമാണ് പരാതിക്കാരിയായ സപ്‌ന ഗില്ലെന്ന് റിപ്പോർട്ടുണ്ട്.

ഹോട്ടലിലെ സെൽഫി; കൈയേറ്റം

ഇന്നലെ രാത്രി മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. താരം പരാതി പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി. ഇതോടെ സംഘം പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

പിന്നീട് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാർ ജോഗേശ്വരി ലിങ്ക് റോഡിൽ അക്രമികൾ തടഞ്ഞുനിർത്തി. ബേസ്ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടി അടക്കമുള്ള സംഘത്തിനെതിരെ കൈയേറ്റമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ ഒഷിവാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

Summary: In a twist to selfie controversy involving Prithvi Shaw in Mumbai, a woman has alleged she was physically assaulted by Prithvi Shaw and her friends as the video of the incident goes viral on social media

TAGS :

Next Story