Quantcast

കോഹ്‍ലിയോട് നായകസ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്

2017 മുതലാണ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി വിരാട് കോഹ്‍ലി എത്തുന്നത്.

MediaOne Logo
കോഹ്‍ലിയോട് നായകസ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്
X

പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരാട് കോഹ്‍ലിയോട് ഒഴിയാന്‍ നേരത്തേ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിരാട് കോഹ്‍ലിയോട് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദിന, ടി20 ക്യാപ്റ്റന്‍സി ഒഴിയുവാന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ താരം ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് ബി.സി.സി.ഐ ഒഫീഷ്യലുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കോഹ്‍ലി ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് അറിയിച്ചത്. പിന്നാലെ ഐ.പി.എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനവും ഈ സീസണോടെ ഉപേക്ഷിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

2017 മുതലാണ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി വിരാട് കോഹ്‍ലി എത്തുന്നത്. കോഹ്‍ലി ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചതോടെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്. താരത്തിന് ഇതുവരെ ഒരു ഐ.സി.സി കിരീം പോലും നേടാനിയിട്ടില്ല എന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് നായകനായ കോഹ്‍ലിയുടെ കീഴില്‍ കിരീടം നേടാന്‍ ബാംഗ്ലൂരിനും ഇതുവരെ ആയിട്ടില്ല.

TAGS :

Next Story