Quantcast

അവർ ധോണിക്കായി ആർത്തുവിളിക്കുന്നു, നേരത്തെ ഇറങ്ങിയാല്‍ ഞാൻ ഔട്ട് ആകാൻ കാത്തിരിക്കും-രവീന്ദ്ര ജഡേജ

ഈ സീസണിൽ ജഡേജ പുറത്താകുമ്പോൾ ചെന്നൈ ആരാധകർ സന്തോഷിക്കുന്നതും ആർപ്പുവിളിക്കുന്നതും സ്ഥിരംകാഴ്ചയാണ്. തൊട്ടുപിന്നിൽ ധോണി ഇറങ്ങുന്നത് കാത്താണ് ആരാധകരുടെ ആർപ്പുവിളി

MediaOne Logo

Web Desk

  • Updated:

    2023-05-11 11:23:08.0

Published:

11 May 2023 10:29 AM GMT

Ravindra Jadeja on batting ahead of MS Dhoni, Ravindra Jadeja says CSK fans chant Dhonis name, IPL 2023, Ravindra Jadeja, MS Dhoni
X

ചെന്നൈ: ചെപ്പോക്കിലെ ഹോംഗ്രൗണ്ടിൽ ഡൽഹി കാപിറ്റൽസിനെ തകർത്ത് പ്ലേഓഫ് സാധ്യതകൾ ഉറപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചിൽ ശിവം ദുബെ, ഋതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ, നായകൻ എം.എസ് ധോണി എന്നിവരുടെ വിലപ്പെട്ട കാമിയോ ഇന്നിങ്‌സുകളാണ് ടീമിന് കരുത്തായത്. ബൗളിങ്ങിൽ ജഡേജയും മോയിൻ അലിയും ഡൽഹി ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കുകയും ചെയ്തു.

ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ജഡേജയായിരുന്നു ഇന്നലത്തെ മത്സരത്തിലെ താരം. ബാറ്റിങ്ങിൽ 16 പന്തിൽ 21 റൺസാണ് ജഡേജ നേടിയത്. ബൗളിങ്ങിൽ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരശേഷം മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി ജഡേജ നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോൾ ചർച്ചയാകുകയാണ്.

ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറങ്ങാൻ ആഗ്രഹമില്ലേ എന്നായിരുന്നു കമന്റേറ്റർ മുരളി കാർത്തിക്കിന്റെ ചോദ്യം. ജഡേജയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാൻ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ തന്നെ ആരാധകക്കൂട്ടം നിരാശരാണ്. അവർ മഹി ഭായ്(എം.എസ് ധോണി)ക്കു വേണ്ടി ആർത്തുവിളിക്കുന്നത് കേൾക്കാം. അത്തരമൊരു സാഹചര്യത്തിൽ ഞാൻ ഇതിലും നേരത്തെ ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ, ഞാൻ ഔട്ടാകാൻ കാത്തുനിൽക്കുകയാകും അവർ. ടീം ജയിക്കുന്ന കാലത്തോളം ഞാൻ സന്തുഷ്ടനാണ്.'

ധോണിക്കു വേണ്ടി ഗാലറിയിൽനിന്ന് ഉയരുന്ന ആർപ്പുവിളികളെക്കുറിച്ചാണ് ജഡേജയുടെ പ്രതികരണം. ചില മത്സരങ്ങളിൽ ജഡേജ പുറത്താകുമ്പോൾ ചെന്നൈ ആരാധകർ സന്തോഷിക്കുന്നതും ആർപ്പുവിളിക്കുന്നതും ഇത്തവണ കൗതുകക്കാഴ്ചയായിട്ടുണ്ട്. തൊട്ടുപിന്നിൽ ധോണി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുടെ ആർപ്പുവിളി.

ഇന്നലെ അവസാന ഓവറുകളിലിറങ്ങി ടീമിന് ഏറെ വിലപ്പെട്ട സംഭാവന അർപ്പിച്ചാണ് ധോണി മടങ്ങിയത്. വെറും ഒൻപത് പന്ത് നേരിട്ട താരം രണ്ട് സിക്‌സറും ഒരു ഫോറും സഹിതം 20 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന ഖലീൽ അഹ്മദ് എറിഞ്ഞ 19-ാം ഓവറിലായിരുന്നു ധോണിയുടെ രണ്ടു സിക്‌സറും ഫോറും വന്നത്.

Summary: 'They chant Dhoni's name, will wait for me to get out if I bat higher': Ravindra Jadeja on batting ahead of CSK skipper in IPL 2023

TAGS :

Next Story