''രോഹിത് നായകസ്ഥാനം പൊള്ളാർഡിന് കൈമാറണം...'' - സഞ്ജയ് മഞ്ജരേക്കര്‍
''അന്താരാഷ്ട്ര തലത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്, രോഹിത് ബാറ്റണ്‍ പൊള്ളാര്‍ഡിന് കൈമാറട്ടെ...''
ഐ.പി.എല്‍ പതിനഞ്ചാം സീസണില്‍ തുടർച്ചയായി തോല്‍വി വഴങ്ങുന്ന മുംബൈ ഇന്ത്യന്‍സ് അവരുടെ നായകനെ മാറ്റിപ്പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. രോഹിത് ശർമ ക്യാപ്റ്റന്‍ ക്യാപ് കീറോണ്‍ പൊള്ളാര്‍ഡിന് കൈമാറണെമെന്നാണ് തന്‍റെ അഭിപ്രായമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
നേരത്തെ ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോഹ്‍ലിയുടെ പാത പിന്തുടര്‍ന്ന് രോഹിതും നായകസ്ഥാനം ഒഴിയണമെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജരേക്കരുടെ പ്രസ്താവനയെ മുംബൈ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി നാല് കളികളിലും തോല്‍വി വഴങ്ങി പോയിന്‍റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.
ഈ അവസരത്തിലാണ് മഞ്ജരേക്കര്‍ വീണ്ടും തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ മുംബൈയുടെ നായകസ്ഥാനത്തേക്ക് പൊള്ളാര്‍ഡിനെ നിര്‍ദേശിച്ചത്. വെസ്റ്റിന്‍ഡീസിന്‍റെ നിശ്ചിത ഓവര്‍ ക്യാപ്റ്റനാണ് നിലവില്‍ കീറോണ്‍ പൊള്ളാര്‍ഡ്.
''അഞ്ച് ഐ.പി.എൽ കിരീടങ്ങള്‍ നേടിയിട്ടുള്ള നായകനാണ് രോഹിത്. എന്നാല്‍ നിലവിൽ മുംബൈ ഇന്ത്യന്‍ അവരുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. തുടർച്ചയായി നാല് മത്സരങ്ങളിലാണ് മുംബൈ തോറ്റിരിക്കുന്നത്. ടീമിന്‍റെ ഒത്തിണക്കമില്ലായ്മയും മികച്ച താരങ്ങളുടെ പോരായ്മയുമാണ് പ്രശ്നം, എന്‍റെ അഭിപ്രായത്തില്‍ പൊള്ളാര്‍ഡിനെ ഈ അവസരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിരാടിന്‍റെ മാതൃക പിന്തുടർന്ന് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഞാൻ കരുതി, അത് അദ്ദേഹത്തിലെ ബാറ്ററെ സമ്മര്‍ദ്ദമില്ലാതെ ഫോമിലേക്കെത്താന്‍ സഹായിക്കും, അന്താരാഷ്ട്ര തലത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്, രോഹിത് ബാറ്റണ്‍ പൊള്ളാര്‍ഡിന് കൈമാറട്ടെ...'' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
Adjust Story Font
16