Quantcast

'സഞ്ജൂ, എന്താണിത്?'; ലോകകപ്പ് കിരീടം വളഞ്ഞ് 'കുട്ടിപ്പട്ടാളം', പരിഹാസവുമായി ദിനേശ് കാർത്തിക്

'മംഗ്ലീഷ്' കൂടി ചേർത്തായിരുന്നു ദിനേശ് കാർത്തിക്കിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    14 July 2023 1:48 PM GMT

Sanju Samson mask fans, World Cup trophy tour in Kerala, Sanju Samson fans in Kerala, Dinesh Karthik about Sanju Samson fans in Kerala, Malayalam cricket news
X

തിരുവനന്തപുരം: ഏകദിന ലോകകപ്പിന്റെ വരവറിയിച്ച് വിജയികൾക്കുള്ള കിരീടവുമായുള്ള പര്യടനം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വിദ്യാർത്ഥികളടക്കം നിരവധി പേരാണ് കിരീടം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. കേരളപര്യടനത്തിൽ ഏറെ കൗതുകമുണർത്തിയ കാഴ്ച ലോകകപ്പിനെ വളഞ്ഞ 'സഞ്ജുപട്ടാള'മായിരുന്നു.

നിരവധി വിദ്യാർത്ഥികളാണ് സ്വന്തം നാട്ടുകാരനായ സഞ്ജുവിന്റെ മുഖംമൂടി ധരിച്ച് ലോകകിരീടം കാണാനെത്തിയത്. 'സഞ്ജു, സഞ്ജു' എന്നു വിളിച്ച് കുട്ടിപ്പട താരത്തിനുള്ള ഐക്യദാർഢ്യവും അറിയിച്ചു. എന്നാൽ, ഇന്ത്യൻ ടീമിലെ വെറ്ററൻ താരം ദിനേശ് കാർത്തിക് സഞ്ജുവിനെ 'തോണ്ടാനുള്ള' അവസരമായാണ് ഇതിനെ ഉപയോഗിച്ചത്.

'മംഗ്ലീഷ്' കൂടി ചേർത്തായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. കുട്ടികളുടെ ചിത്രം പങ്കുവച്ച് കാർത്തിക് ഇങ്ങനെ കുറിച്ചു: ''ഹഹഹ... ഇതൊരു സൂചനയല്ലെങ്കിൽ പിന്നെന്താണിത്! സഞ്ജൂ, എന്താണിത്''. പോസ്റ്റിൽ സഞ്ജുവിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സഞ്ജുവിനെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആരാധകരുടെ മുറവിളി ഉയരുന്നതിനിടെയാണ് ദിനേശ് കാർത്തിക്കിന്റെ പ്രതികരണം. അടുത്ത ഒക്ടോബർ ആദ്യവാരത്തിലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഋഷഭ് പന്ത്, കെ.എൽ രാഹുൽ ഉൾപ്പെടെ പല പ്രമുഖരും പരിക്കിന്റെ പിടിയിൽ തുടരുകയാണ്. ഇത് ലോകകപ്പ് സംഘത്തിൽ സഞ്ജുവിന്റെ സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. നിലവിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 ലോകകപ്പ് സംഘങ്ങളിൽ താരത്തിന് ഇടംലഭിച്ചിട്ടുണ്ട്. കിട്ടിയ അവസരങ്ങൾ മുതലാക്കി ലോകകപ്പ് സംഘത്തിൽ ഇടമുറപ്പിക്കാൻ നോക്കണമെന്നാണ് സഞ്ജു ആരാധകർ ആവശ്യപ്പെടുന്നത്.

Summary: 'Sanju, what is this?'; Dinesh Karthik responds to the viral photos of school students wearing 'Sanju Samson masks' during World Cup trophy tour in Kerala

TAGS :

Next Story