Quantcast

ഓസീസ്‌ ഫ്‌ളൈറ്റ് 'മിസ്സാക്കി'; വിൻഡീസ് ലോകകപ്പ് സംഘത്തിൽനിന്ന് ഹെറ്റ്‌മെയര്‍ പുറത്ത്!

കരീബിയൻ പ്രീമിയർ ലീഗിലടക്കം മികച്ച ഫോമിലുള്ള ഷമറ ബ്രൂക്‌സ് ആണ് പകരക്കാരൻ

MediaOne Logo

Web Desk

  • Updated:

    2022-10-04 02:23:38.0

Published:

4 Oct 2022 2:20 AM GMT

ഓസീസ്‌ ഫ്‌ളൈറ്റ് മിസ്സാക്കി; വിൻഡീസ് ലോകകപ്പ് സംഘത്തിൽനിന്ന് ഹെറ്റ്‌മെയര്‍ പുറത്ത്!
X

പോർട്ട് ഓഫ് സ്‌പെയിൻ: വിൻഡീസ് സംഘം ടി20 ലോകകപ്പിനായി ആസ്‌ട്രേലിയയിൽ എത്തിയതിനു പിന്നാലെ വിചിത്ര നടപടിയുമായി ടീം മാനേജ്‌മെന്റ്. നിശ്ചയിക്കപ്പെട്ട ഫ്‌ളൈറ്റിന് വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് സൂപ്പർ താരമായ ഷിംറോൺ ഹെറ്റ്‌മെയറിനെ ടീമിൽനിന്ന് പുറത്താക്കി. പകരം ഷമറ ബ്രൂക്‌സിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് വ്യക്തിപരമായ കാരണങ്ങളാൽ എത്താനാകില്ലെന്ന് ഹെറ്റ്‌മെയർ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് മാനേജ്‌മെന്റ് ഫ്‌ളൈറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ച ഫ്‌ളൈറ്റിന്റെ സമയത്ത് താരത്തിന് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ നടപടി.

ശനിയാഴ്ചയാണ് കരീബിയൻ പ്രീമിയർ ലീഗ് അവസാനിച്ചത്. ഇതിനു പിന്നാലെയാണ് വെസ്റ്റിൻഡീസ് സംഘം ആസ്‌ട്രേലിയയിലെത്തിയത്. ലോകകപ്പിനു മുന്നോടിയായി വിൻഡീസ് സംഘം ആസ്‌ട്രേലിയയുമായി ടി20 പരമ്പരയും കളിക്കുന്നുണ്ട്. നാളെ ഗോൾഡ് കോസ്റ്റിലാണ് ആദ്യമത്സരം. അതേസമയം, പരമ്പരയിൽ ഹെറ്റ്‌മെയറിന് കളിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല.

പകരക്കാരനായി എത്തുന്ന ഷമറ ബ്രൂക്‌സ് ഇത്തവണ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലായിരുന്നു. ചാംപ്യൻസ് ടല്ലാവാസിനു വേണ്ടി കളിക്കുന്ന താരം എട്ടു മത്സരങ്ങളിൽനിന്നായി 241 റൺസാണ് സ്വന്തമാക്കിയത്. 40.17 ശരാശരിയും 153.50 സ്‌ട്രൈക്ക്‌റേറ്റുമുണ്ട്. ഹെറ്റ്‌മെയർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്‌സിനെതിരെ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

Summary: Shimron Hetmyer dropped from West Indies' T20 World Cup squad over 'missed flight' to Australia

TAGS :

Next Story