വിൻഡീസ് പര്യടനത്തിനുള്ള ഓസീസ് സ്ക്വാഡിനെ പ്രഖ്യാപിച്ചു; സ്മിത്ത്, വാർണർ അടക്കമുള്ള വൻ തോക്കുകൾ വീണ്ടും ടീമിൽ
ന്യൂസിലാൻഡ് പര്യടനത്തിൽ പുറത്തിരുന്ന വൻ തോക്കുകളെയെല്ലാം ആസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ആസ്‌ട്രേലിയൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തിൽ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലാൻഡ് പര്യടനത്തിൽ പുറത്തിരുന്ന വൻ തോക്കുകളെയെല്ലാം ആസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മിത്തും വാർണറും അടക്കം എട്ട് മുൻനിര താരങ്ങൾ ന്യൂസിലാൻഡ് സീരീസിൽ കളിച്ചിരുന്നില്ല. പിന്നാലെ 3-2ന് പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. സ്മിത്തിനും വാർണറിനും പുറമേ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മോയ്‌സസ് ഹെൻറിക്വസ്, അലക്സ് കാരെ, മിച്ചൽ സ്വെപ്‌സൺ എന്നിവരെയും ന്യൂസിലാൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരെയെല്ലാം ഉൾപ്പെടുത്തികൊണ്ടാണ് വിൻഡീസ് പരമ്പരക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ആസ്ട്രേലിയ വേസ്റ്റ് ഇൻഡീസിൽ കളിക്കുക. ജൂലൈയിലാണ് പരമ്പര നടക്കുന്നത്. അതേ സമയം ഇപ്പോള്‍ ഗ്ലാമോര്‍ഗനായി കൗണ്ടി കളിക്കുന്ന മാര്‍നസ് ലാബൂഷാനെയെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
ആരോണ്‍ ഫിഞ്ച് നയിക്കുന്ന സംഘത്തില്‍ ഐ.പി.എല്ലിൽ കളിച്ചവരാണ് പ്രധാന താരങ്ങളെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടി20 ലോകകപ്പിനുള്ള മികച്ച പരിശീലനമായി കൂടിയാണ് ആസ്‌ട്രേലിയ ഈ പരമ്പരയെ കാണുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരും രണ്ട് തവണ ഐ.സി.സി ടി20 ലോകകപ്പ് സ്വന്തമാക്കിയ ടീം ആണ് വെസ്റ്റിന്‍ഡീസ്.
ആസ്‌ട്രേലിയൻ ടീം ഇവരിൽ നിന്ന്
ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, ജേസൺ ബെഹ്റൻഡോഫ്, അലക്സ് കാരെ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മൊയ്‌സെസ് ഹെൻറിക്സ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, റിലേ മെറെഡിത്ത്, ജോഷ് ഫിലിപ്പ്, ജെയ് റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, തൻവീർ സംഘ, ഡി ആർസി ഷോർട്ട്, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്‌സൺ, ആൻഡ്രൂ ടൈ, മാത്യു വേഡ്, ഡേവിഡ് വാർണർ, ആഡം സാംപ
Adjust Story Font
16