വിരാടിനെ പുറത്താക്കാന്‍ സ്പൈഡര്‍മാനായി രാഹുല്‍ ത്രിപാഠി; നൂറ്റാണ്ടിന്‍റെ ക്യാച്ചെന്ന് ആരാധകര്‍
കോഹ്‍ലി ഉയര്‍ത്തിയടിച്ച പന്ത് പിറകിലേക്ക് അതിവേഗം ഓടി മുഴുനീള ഡൈവിലൂടെയാണ് ത്രിപാഠി സ്വന്തമാക്കിയത്
ജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ എത്തിയ ബാംഗ്ലൂരിന് ആദ്യം തന്നെ തിരിച്ചടി. കൊല്‍ക്കത്തക്കെതിരായ മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ ടീമിന് നഷ്ടമായി. വരുണ്‍ ചക്രമര്‍ത്തിയുടെ പന്തില്‍ അസാധ്യ അംഗിളില്‍ നിന്ന് മനോഹരമായി ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠിയാണ് ബാംഗ്ലൂരിന്‍റെ നായകനെ പുറത്താക്കിയത്. ആറ് പന്തില്‍ ഒരു ബൌണ്ടറിയുള്‍പ്പടെ അഞ്ച് റണ്‍സെടുത്ത് നില്‍ക്കവേയാണ് വിരാടിനെ അപ്രതീക്ഷിത ക്യാച്ചിലൂടെ ത്രിപാഠി മടക്കുന്നത്.
1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് എടുത്ത ക്യാച്ചിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ത്രിപാഠിയുടെ ക്യാച്ച്. പന്തിന്‍റെ പിറകിലേക്കോടിയെടുക്കുന്ന ഇത്തരം ക്യാച്ചുകള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ വിരളമാണ്. അസാധ്യമായ ആംഗിളില്‍ നിന്ന് പന്ത് കാണാനും അതിന്‍റെ ദിശ മനസിലാക്കാനും ബുദ്ധിമുട്ടാണ്. കോഹ്‍ലി ഉയര്‍ത്തിയടിച്ച പന്ത് പിറകിലേക്ക് അതിവേഗം ഓടി മുഴുനീള ഡൈവിലൂടെയാണ് ത്രിപാഠി സ്വന്തമാക്കിയത്. ത്രിപാഠിയുടെ സ്പൈഡര്‍മാന്‍ ക്യാച്ചിനെ അമ്പരപ്പോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടിരുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഡാന്‍ ക്രിസ്റ്റ്യന് പകരം രജത് പട്ടേദാര്‍ ടീമിലിടം പിടിച്ചു. അതേ സമയം കൊല്‍ക്കത്ത നിരയില്‍ മാറ്റമൊന്നുമില്ല.
Adjust Story Font
16