Quantcast

പവർപ്ലേയിൽ ബാബറും റിസ്‌വാനും പുറത്ത്; സിംബാബ്‌വേയ്‌ക്കെതിരെ തകർച്ച മുന്നിൽകണ്ട് പാകിസ്താൻ-വീണ്ടും അട്ടിമറി?

പവർപ്ലേ പൂർത്തിയാകുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന നിലയിലാണ്

MediaOne Logo

Web Desk

  • Published:

    27 Oct 2022 1:30 PM GMT

പവർപ്ലേയിൽ ബാബറും റിസ്‌വാനും പുറത്ത്; സിംബാബ്‌വേയ്‌ക്കെതിരെ തകർച്ച മുന്നിൽകണ്ട് പാകിസ്താൻ-വീണ്ടും അട്ടിമറി?
X

പെർത്ത്: പാകിസ്താനെ ഞെട്ടിച്ച് സിംബാബ്‌വേ. ബാറ്റിങ്ങിലെ പിഴവ് സിംബാബ്‌വേ ബൗളിങ്ങിൽ തീർത്തപ്പോൾ പവർപ്ലേയിൽ പാകിസ്താന്റെ സൂപ്പർതാരങ്ങൾ പുറത്ത്. നായകൻ ബാബർ അസമും(നാല്) ടി20 സ്റ്റാർ മുഹമ്മദ് റിസ്‌വാനും(14) ആണ് കൂടാരം കയറിയത്. പവർപ്ലേ പൂർത്തിയാകുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന നിലയിലാണ്.

നേരത്തെ പവർപ്ലേയിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ സിംബാബ്‌വേയ്ക്കായില്ല. പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്താന്റെ പേസ് ആക്രമണത്തിൽ തകർന്ന സിംബാംബ്‌വേ 130 റൺസിലൊതുങ്ങി. നാലു വിക്കറ്റുമായി യുവബൗളർ മുഹമ്മദ് വസീമാണ് സിംബാബ്‌വേയെ ചെറിയ റൺസിലൊതുക്കിയത്.

ടോസ് ലഭിച്ച സിംബാബ്‌വേ നായകൻ ക്രെയ്ഗ് എർവിൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. നായകൻ എർവിനൊപ്പം ഓപണർ വെസ്ലി മാധവീറും ഷഹീൻഷാ അഫ്രീദിയെയും നസീം ഷായെയും അടിച്ചുകളിച്ചു. പവർപ്ലേയിൽ കത്തിക്കയറിയ ഓപണർമാർക്ക് അധികം ആയുസുണ്ടായിരുന്നില്ല.

ആദ്യം നായകൻ വീണു. ഹാരിസ് റഊഫിന്റെ പന്തിൽ മുഹമ്മദ് വസീം പിടിച്ചുപുറത്താകുമ്പോൾ 19 റൺസായിരുന്നു എൻവിന്റെ സമ്പാദ്യം. വസീം എറിഞ്ഞ തൊട്ടടുത്ത ഓവറിൽ വെസ്ലി(17)യും മടങ്ങി. നാലാമനായി ഇറങ്ങിയ ഷോൺ വില്യംസ് ഒരുവശത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോഴും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ ഷാദാബ് ഖാന്റെ പന്തിൽ സ്വിച്ച് ഹിറ്റിന് ശ്രമിച്ച് ഷോണിന്റെ പോരാട്ടവും അവസാനിച്ചു. 28 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 31 റൺസുമായാണ് താരം ബൗൾഡായി പുറത്തായത്. വാലറ്റത്തിൽ റിയാൻ ബേളി(10)നെ സാക്ഷിയാക്കി ബ്രാഡ് ഇവാൻസ്(19) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.

നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്താണ് മുഹമ്മദ് വസീം നാല് വിക്കറ്റ് പിഴുതത്. ഷാദാബ് ഖാന് മൂന്നു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയ ഹാരിസ് റഊഫിന് ഒരു വിക്കറ്റും ലഭിച്ചു.

Summary: T20 World Cup 2022 Pakistan vs Zimbabwe live updates: Mohammad Rizwan Departs At 14, Pakistan 2 Down In Chase vs Zimbabwe

TAGS :

Next Story