Quantcast

വിൻഡീസ് പുറത്ത്; ഒമ്പത് വിക്കറ്റ് ജയത്തോടെ അയർലന്റ് ലോകകപ്പ് സൂപ്പർ 12 ൽ

16 റൺസ് മാത്രം നൽകി മൂന്നു വിക്കറ്റ് വീഴ്ത്തി ലെഗ്‌സ്പിന്നർ ഗരത് ഡിലേനിയാണ് വിൻഡീസിനെ വരിഞ്ഞുമുറുക്കിയപ്പോൾ തുടക്കംമുതൽ ആക്രമിച്ച് ബാറ്റ്സ്മാന്മാർ ജയം എളുപ്പമാക്കി

MediaOne Logo

Web Desk

  • Updated:

    2022-10-21 13:24:05.0

Published:

21 Oct 2022 5:58 AM GMT

വിൻഡീസ് പുറത്ത്; ഒമ്പത് വിക്കറ്റ് ജയത്തോടെ അയർലന്റ് ലോകകപ്പ് സൂപ്പർ 12 ൽ
X

ഹോബർട്ട്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെത്താതെ കരുത്തരായ വെസ്റ്റ് ഇൻഡീസ് പുറത്ത്. ഗ്രൂപ്പ് ബിയിൽ അയർലന്റിനോട് ഒമ്പത് വിക്കറ്റിന് തോറ്റാണ് നിക്കൊളാസ് പൂരൻ നയിക്കുന്ന സംഘം തലതാഴ്ത്തി മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കരീബിയക്കാരെ 146-ലൊതുക്കിയ അയർലന്റ് 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

16 റൺസ് മാത്രം നൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലെഗ്‌സ്പിന്നർ ഗരത് ഡിലേനി വിൻഡീസിന്റെ കൂറ്റനടിക്കാർക്ക് മൂക്കുകയറിട്ടപ്പോൾ, മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോൾ സ്റ്റിർലിങ്ങും (പുറത്താകാതെ 67) നായകൻ ആൻഡി ബിൽബിർനിയും (37) മത്സരം കൈപ്പിടിയിലൊതുക്കി. വിക്കറ്റില്ലെങ്കിലും നാല് ഓവറിൽ വെറും 26 മാത്രം നൽകിയ മാർക്ക് അഡയറിന്റെ ബൗളിങ് മികവും അയർലന്റിന് ഗുണം ചെയ്തു.

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലന്റിന് പവർപ്ലേയിൽ സ്റ്റിർലിങ്ങും ബിൽബിർനിയും ചേർത്ത 64 റൺസാണ് നിർണായകമായത്. മൂന്നു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 37 റൺസെടുത്ത ബൽബിർനി പുറത്തായ ശേഷമെത്തിയ ലോർക്കൻ ടക്കർ (47) സ്റ്റിർലിങ്ങിന് ഉറച്ച പിന്തുണ നൽകി.

അടിപതറി വിൻഡീസ്

48 പന്തിൽ 62 റൺസ് നേടിയ ബ്രാൻഡൻ കിങ് ഒഴികെ മറ്റാർക്കും വലിയ സംഭാവനകൾ നൽകാൻ കഴിയാതിരുന്നത് വിൻഡീസിന് തിരിച്ചടിയായി. അയർലന്റ് അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച് പന്തുകൾ നഷ്ടപ്പെടുത്തുകയായിരുന്നു കരീബിയൻസ്. ഇന്നിങ്‌സിൽ ഉടനീളം 48 ഡോട്ട്‌ബോളുകളാണ് അവർ നേരിട്ടത്. ഹോബർട്ടിൽ കരുതലോടെ ബാറ്റിങ് തുടങ്ങിയ വിൻഡീസിന് കെയ്ൽ മെയേഴ്‌സിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് ഒരു റൺ മാത്രമെടുത്ത മെയേഴ്‌സ് പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.

ഹോബർട്ടിൽ കരുതലോടെ ബാറ്റിങ് തുടങ്ങിയ വിൻഡീസിന് കെയ്ൽ മെയേഴ്‌സിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് ഒരു റൺ മാത്രമെടുത്ത മെയേഴ്‌സ് പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.

നാലാം ഓവറിൽ സിക്‌സറും രണ്ട് ബൗണ്ടറികളുമടക്കം ഫോം കണ്ടെത്തിയെന്ന് തോന്നിച്ച ജോൺസൺ ചാൾസിനെ (24) തൊട്ടടുത്ത ഓവറിൽ സിമി സിങ് പുറത്താക്കി. സിക്‌സറിനുള്ള ശ്രമത്തിൽ കാംഫറിന്റെ കൈകളിലാണ് ചാൾസിന്റെ ഇന്നിങ്‌സ് അവസാനിച്ചത്.

ബ്രാൻഡൻ കിങും എവിൻ ലൂയിസും ചേർന്ന് ഇന്നിങ്‌സ് രക്ഷിച്ചെടുക്കാൻ നോക്കിയെങ്കിലും സ്‌കോറിങ് വേഗത നന്നേ കുറവായിരുന്നു. 10 ഓവർ പിന്നിടുമ്പോൾ 67 റൺസ് മാത്രമായിരുന്നു ബോർഡിൽ. 18 പന്ത് നേരിട്ട് 13 റൺസ് മാത്രമെടുത്ത ലൂയിസ് 11-ാം ഓവറിൽ ഡിലേനിക്കു മുന്നിൽ വീഴുകയും ചെയ്തു. പിന്നീടുവന്ന നിക്കൊളോസ് പൂരനെയും (13) റൊവ്മാൻ പൊവലിനെയും (6) മടക്കി ഡിലേനി അയർലന്റിന് മത്സരത്തിനു മേൽ നിയന്ത്രണം നൽകി.

TAGS :

Next Story