Quantcast

പ്രാർത്ഥിക്കൂ ഫലസ്‌തീനായി; ക്യാമ്പയിനുമായി ക്രിക്കറ്റ് താരങ്ങൾ

ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്​തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ്​ താരങ്ങൾ രംഗത്ത്.

MediaOne Logo

Web Desk

  • Updated:

    2021-05-14 15:34:46.0

Published:

14 May 2021 3:30 PM GMT

പ്രാർത്ഥിക്കൂ ഫലസ്‌തീനായി; ക്യാമ്പയിനുമായി ക്രിക്കറ്റ് താരങ്ങൾ
X

ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്​തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ്​ താരങ്ങൾ രംഗത്ത്.

വെസ്റ്റിൻഡീസ്​ ക്രിക്കറ്റ് ടീം മുൻ നായകൻ ഡാരൻ സമ്മി, ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാദ, പാക് താരങ്ങളായ ബാബർ അസം, അസ്​ഹർ അലി അഫ്​ഗാൻ ആൾറൗണ്ടർ റാഷിദ്​ ഖാൻ തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ​ഫലസ്​തീനിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രേയ് ഫോർ ഫലസ്തീൻ എന്ന ട്വിറ്റർ ക്യാമ്പയിനിലൂടെയാണ് താരങ്ങൾ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.




'ഫലസ്​തീനികൾക്കൊപ്പം എന്‍റെ പ്രാർഥനയുണ്ട്​. മാനവികതക്കൊപ്പം നിൽക്കണമെങ്കിൽ നമ്മൾ മനുഷ്യരാകണം'- ബാബർ അസം ട്വീറ്റ്​ ചെയ്​തു.




'മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ​ കരുതുന്നുവോ അതുപോലെ നിങ്ങൾ മറ്റുള്ളവരോടും പെരുമാറാത്തത് എന്താണ്​? എല്ലാവരെയും മനുഷ്യൻമാരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണ് ' -'പ്രേ ഫോർ ഫലസ്​തീൻ' ടാഗിനൊപ്പം സമി ട്വീറ്റ്​ ചെയ്​തു.




'ഫലസ്​തീനെതിരെ ഇസ്രായേൽ നടത്തുന്ന തീവ്രവാദവും ക്രൂരതയും അംഗീകരിക്കാനാകില്ല' അസ്ഹർ അലി ട്വീറ്റ്​ ചെയ്​തു.




'യുദ്ധങ്ങളില്ലാത്ത ഒരു ലോകമാണ് ഞാൻ ആഗ്രഹിക്കുന്നത്. ആളുകൾ കൊല്ലപ്പെടുന്നത്​ ​ കണ്ടുനിൽക്കാനാകുന്നില്ല. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാൾ വലിയ തെറ്റ്​ ഈ ലോകത്തില്ല. കുട്ടികൾ ബോംബിന്‍റെയല്ല, കിളികളുടെ ശബ്​ദം കേട്ടുണരമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' -റാഷിദ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.





'പ്രേ ഫോർ ഫലസ്​തീൻ' എന്ന ടാഗ്​ പോസ്റ്റ്​ ചെയ്​താണ്​ കഗിസോ റബാദ ഫലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്

TAGS :

Next Story