Quantcast

കലാശപ്പോരിൽ വരിഞ്ഞുമുറുക്കി ഇന്ത്യ; ഓസീസ് ഒന്നിന് 87

ഹാരി ഡിക്‌സൻ 47 പന്തിൽ 32 റൺസുമായും ഹ്യൂ 65 പന്തിൽ 48 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-02-11 09:23:21.0

Published:

11 Feb 2024 9:22 AM GMT

U19WorldCup2024, U19worldcupfinal, IndiavsAustralia
X

കേപ്ടൗൺ: കൗമാര ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ടോസ് ലഭിച്ച് ബാറ്റിങ് ആരംഭിച്ച് ആസ്‌ട്രേലിയ. 20 ഓവർ പിന്നിടുമ്പോൾ റൺസ് വിട്ടുകൊടുക്കാതെ ഓസീസിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഇന്ത്യൻ ബൗളർമാർ. ഒന്നിന് 87 എന്ന നിലയിലാണ് കങ്കാരുക്കൾ.

ഇന്ത്യൻ പേസർ രാജ് ലിംബാനി മികച്ച ഫോമിലാണുള്ളത്. ഓപണർ സാം കോൺസ്റ്റാസിനെ(പൂജ്യം) ബൗൾഡാക്കിയാണ് താരം ആക്രമണത്തിനു തുടക്കമിട്ടത്. ആദ്യ സ്‌പെല്ലിൽ അഞ്ച് ഓവർ പൂർത്തിയാക്കിയപ്പോൾ വെറും 12 റൺസാണ് താരം വിട്ടുകൊടുത്തത്. സ്പിന്നർ മുരുഗൻ അഭിഷേക് അഞ്ച് ഓവർ എറിഞ്ഞു വിട്ടുകൊടുത്തത് 12 റൺസ് മാത്രം. മുഷീർ ഖാൻ മൂന്ന് ഓവറിൽ 11 റൺസ് മാത്രവും വിട്ടുകൊടുത്തു.

അതേസമയം, മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം ഒന്നിച്ച ഹാരി ഡിക്‌സൻ-ഹ്യൂ വീബ്‌ജെൻ കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഹാരി ഡിക്‌സൻ 47 പന്തിൽ 32 റൺസുമായും ഹ്യൂ 65 പന്തിൽ 48 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്.

Summary: India vs Australia Live Score, U19 World Cup 2024 Final

TAGS :

Next Story