Quantcast

ഒരോവറിൽ 151, 152, 152! തീതുപ്പി ജമ്മു എക്‌സ്പ്രസ്

സീസണിൽ മികച്ച ഫോമിലുള്ള അക്‌സർ പട്ടേൽ ഉമ്രാന്റെ പേസിനു മുന്നിൽ നിസ്സഹായനാകുന്നത് കാണാമായിരുന്നു

MediaOne Logo

Web Desk

  • Published:

    24 April 2023 4:41 PM GMT

UmranMalikclocks150kph, UmranMalikspeedrecord, UmranMalik, SRHvsDC, IPL2023
X

ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ പേസ് സെൻസേഷനാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കശ്മീർ താരം ഉമ്രാൻ മാലിക്. കഴിഞ്ഞ സീസണിൽ തീതുപ്പുന്ന അതിവേഗ പന്തുകളിലൂടെ ഞെട്ടിച്ചാണ് താരം കായികലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഇന്ന് ഡൽഹിക്കെതിരായ മത്സരത്തിലെ ബൗളിങ് പ്രകടനത്തിലൂടെ ഇത്തവണയും വേഗതയുടെ കാര്യത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജമ്മു എക്‌സ്പ്രസ്.

ഡൽഹി ബാറ്റിങ് നിര തകർന്നടിഞ്ഞ മത്സരത്തിലായിരുന്നു ഉമ്രാന്റെ തീയുണ്ട കണക്കെയുള്ള പന്ത്. ഒരേയൊവറിൽ മൂന്നു തവണയാണ് ഉമ്രാൻ പന്ത് മണിക്കൂറിൽ 150 കി.മീറ്റർ വേഗം കടന്നത്. 151, 152, 152 എന്നിങ്ങനെയായിരുന്നു അത്.

14-ാം ഓവറിലായിരുന്നു ഉമ്രാന്റെ ഹീറോയിസം. ആദ്യ പന്തിൽ 151 കി.മീറ്റർ. സീസണിൽ മികച്ച ഫോമിലുള്ള അക്‌സർ പട്ടേലിന് ഒരു റണ്ണാണ് നേടാനായത്. അടുത്ത പന്ത് എത്തിയത് 152 കി.മീറ്റർ വേഗത്തിൽ. ഇത്തവണ പന്ത് നേരിട്ട മത്സരത്തിലെ ടോപ്‌സ്‌കോറർ മനീഷ് പാണ്ഡെയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. എക്‌സ്ട്രാ കവറിലൂടെ പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്ത് 142ലേക്ക് താണെങ്കിലും തൊട്ടടുത്ത പന്തിൽ തിരിച്ചുവരവ്. വീണ്ടും 152 കടന്ന പന്തിൽ അക്‌സർ പട്ടേൽ ഒരിക്കൽകൂടി നിസ്സഹായനാകുന്ന കാഴ്ചയാണ് കണ്ടത്.

മത്സരത്തിൽ രണ്ട് ഓവർ മാത്രമെറിഞ്ഞ ഉമ്രാൻ 14 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചില്ല. വാഷിങ്ടൺ സുന്ദറും ഭുവനേശ്വർ കുമാറും പുറത്തെടുത്ത മാസ്മരിക ബൗളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ ഡേവിഡ് വാർണറിന്റെ ഡൽഹിക്ക് 144 റൺസാണ് സ്വന്തമാക്കാനായത്.

Summary: Umran Malik clocks 150 kph thrice in one over during SRH vs DC IPL 2023 match

TAGS :

Next Story