ധോണിയും കോഹ്‌ലിയും 'ഭായി ഭായി'; ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ
സംഭവം കളറായിട്ടുണ്ടെന്ന് പറഞ്ഞ ധോണിയുടേയും കോഹ്‍ലിയുടേയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാക്കി.
ഇന്ത്യന്‍ കളിപ്രേമികളില്‍ ധോണിക്കും കോഹ്‍ലിക്കുമുള്ള അത്രയും ആരാധകവൃദ്ധം മറ്റ് താരങ്ങള്‍ക്കുണ്ടോ എന്നത് സംശയമാണ്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോഴും എതിര്‍ചേരിയില്‍ വരുമ്പോഴുമെല്ലാം ആവോളം ഫാന്‍ഫൈറ്റുകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ ഐ.പി.എല്‍ പൂരം തുടങ്ങിയതുമുതല്‍ വീണ്ടും ഫാന്‍ഫൈറ്റുകള്‍ സജീവമാണ്. എന്നാല്‍ അതിനിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍നായകന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിന്‍റെയും നിലവിലെ നായകനായ കോഹ്‍ലിയുടെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്സിന്‍റെയും മത്സരമായിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരട്ടി ആവേശത്തിലാകുന്ന ക്രിക്കറ്റ് പ്രേമികളെ കണ്ണും മനസ്സും നിറച്ച കാഴ്ചയായിരുന്നു അത്. മണല്‍ക്കാറ്റിനെത്തുടര്‍ന്ന് ടോസ് പത്ത് മിനുട്ടോളം വൈകിയ സമയത്തായിരുന്നു സംഭവം.
🚨 Sandstorm Alert 🚨
— IndianPremierLeague (@IPL) September 24, 2021
Toss delayed in Sharjah by 10 mins! #VIVOIPL #RCBvCSK pic.twitter.com/tERTPwrpGx
Love King Kohli 🤴 Love My dear Thala Dhoni 😘💖
— தளபதியே தலைவன் (@Proud_VJFan) September 24, 2021
Pic of the Year ✔💥 pic.twitter.com/cxR0QuamsI
ടോസിനായെത്തിയ ധോണിയും കോഹ്‍ലിയും ടോസ് വൈകുമെന്നറിഞ്ഞ് സംഭാഷണത്തിലേര്‍പ്പെടുന്നു, പിന്നീട് കളിയും ചിരിയുമായി ഇരുവരും പെട്ടെന്ന് പഴയ ടീം മേറ്റ്സിനെപ്പോലെയായി. സംഭവം രസകരമായപ്പോള്‍ ധോണിയും കോഹ്‍ലിയും സൈഡ് സ്ക്രീനില്‍ നിറഞ്ഞു.ഈ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. സംഭവം കളറായിട്ടുണ്ടെന്ന് പറഞ്ഞ രണ്ട് താരങ്ങളുടേയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാക്കി.
Mentor and captain later, brothers before. The bond of Virat Kohli and MS Dhoni is always special. pic.twitter.com/TNiSZ0VOZE
— Mufaddal Vohra (@mufaddal_vohra) September 24, 2021
What a picture. India's Two Greatest - Virat Kohli and MS Dhoni. pic.twitter.com/zGr91m0o9J
— CricketMAN2 (@man4_cricket) September 24, 2021
Dhoni and Kohli watching their fan clubs fight with each other pic.twitter.com/aLIgGZ5Vcr
— Sagar (@sagarcasm) September 24, 2021
ഷാർജയിൽ ആവേശം കത്തിനിന്ന ധോണി-കോഹ്‍ലി പോരിൽ ചെന്നൈ സൂപ്പർ കിങ്‌സിനായിരുന്നു അവസാന വിജയം. സീസണിലെ ഏഴാമത്തെ ജയവുമായി പോയിന്‍റ് പട്ടികയില്‍ ചെന്നൈ ഇതോടെ ഒന്നാമതെത്തി. ബാംഗ്ലൂർ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനാണ് ചെന്നൈ മറികടന്നത്.
Adjust Story Font
16