Quantcast

ത്രില്ലർ പോരിനൊടുവിൽ ആഗ്രഹം പറഞ്ഞു; ഹാരിസ് റഊഫിന് ജഴ്‌സി ഒപ്പിട്ടുനൽകി കോഹ്ലി

പാകിസ്താനെതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെയും നായകൻ രോഹിതിനെയും നഷ്ടപ്പെട്ട ഇന്ത്യയെ ജഡേജയുമായി ചേർന്ന് കോഹ്ലി തകർച്ചയിൽനിന്ന് രക്ഷിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Aug 2022 8:31 AM GMT

ത്രില്ലർ പോരിനൊടുവിൽ ആഗ്രഹം പറഞ്ഞു; ഹാരിസ് റഊഫിന് ജഴ്‌സി ഒപ്പിട്ടുനൽകി കോഹ്ലി
X

ദുബൈ: മോശം ഫോമിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഞായറാഴ്ച പാകിസ്താനെതിരെ നടന്ന വാശിപ്പോരിൽ മികച്ച ഇന്നിങ്‌സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായത് വിരാട് കോഹ്ലിയായിരുന്നു. മനോഹരഷോട്ടുകളുമായി കളംനിറഞ്ഞു കളിച്ച സൂപ്പർതാരം വിമർശകർക്ക് വായടപ്പിച്ച ഇന്നിങ്സാണ് പുറത്തെടുത്തത്.

മത്സരശേഷം പാകിസ്താന്റെ മുൻനിര പേസ് ബൗളർ ഹാരിസ് റഊഫിന് സ്വന്തം ജഴ്‌സി സമ്മാനിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗ്രൗണ്ടിൽ ഏറെനേരം ഹാരിസുമായി സംസാരിക്കുകയും ഉപദേശങ്ങൾ കൈമാറുകയും ചെയ്തു കോഹ്ലി. ഒടുവിൽ ഹാരിസിന്റെ തന്നെ ആഗ്രഹപ്രകാരം സ്വന്തം ജഴ്‌സിയിൽ ഒപ്പിട്ടുനൽകുകയും ചെയ്തു മുൻ ഇന്ത്യൻ നായകൻ.

ഇതിന്റെ വിഡിയോ ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞാലും ഇത്തരം നിമിഷങ്ങൾ തിളങ്ങിനിൽക്കുമെന്ന് കുറിച്ചാണ് വിഡിയോ പങ്കിട്ടത്. വിരാട് കോഹ്ലി ഒപ്പിട്ട ജഴ്‌സി പാകിസ്താന്റെ ഹാരിസ് റഊഫിനു സമ്മാനിക്കുന്ന ഹൃദയഹാരിയായ കാഴ്ചയെന്ന് ട്വീറ്റിൽ പറയുന്നു.

പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപണർമാരായ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് രവീന്ദ്ര ജഡേജയുമായി ചേർന്നാണ് കോഹ്ലി ടീമിനെ തകർച്ചയിൽനിന്ന് രക്ഷിച്ചത്. 34 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 35 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. ഒരുഘട്ടത്തിൽ അനായാസം അർധസെഞ്ച്വറി കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മുഹമ്മദ് നവാസിന്റെ പന്തിൽ വമ്പനടിക്കു ശ്രമിച്ച് പുറത്തായത്. 35 റൺസെടുത്ത ജഡേജയ്‌ക്കൊപ്പം ടീമിന്റെ ടോപ്‌സ്‌കോററാകുകയും ചെയ്തു.

Summary: Virat Kohli hands over a signed jersey to Pakistan's Haris Rauf post the India Vs Pakistan match in Asia Cup

TAGS :

Next Story