Quantcast

ഗില്ലിന്റെ കോളറിലെ ആ ഗോൾഡൻ ബാഡ്ജിന്റെ രഹസ്യമെന്ത്?

ബംഗ്ലാദേശിനെതിരെ അർധസെഞ്ച്വറിയുമായി പരിക്കിനുശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ

MediaOne Logo

Web Desk

  • Published:

    20 Oct 2023 9:11 AM GMT

Why Shubman Gill was wearing golden-colored badge on his collar in IND vs BAN World Cup match?, Shubman Gill golden-colored badge secret, ICC ODI World Cup 2023, CWC23
X

ശുഭ്മന്‍ ഗില്‍

പൂനെ: ബംഗ്ലാദേശിനെതിരായ ആധികാരികജയത്തോടെ ലോകകപ്പ് സെമി സാധ്യതകൾ ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. അയൽക്കാരെ ചെറിയ സ്‌കോറിലേക്ക് ചുരുട്ടിക്കെട്ടിയ ശേഷം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ശുഭ്മൻ ഗിൽ(53), രോഹിത് ശർമ(48) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനെ അതിവേഗം ജയത്തിലേക്കു നയിച്ചത്. 8.3 ഓവർ ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശ് ഉയർത്തിയ 256 എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.

അതിനിടെ, മത്സരത്തിൽ യുവതാരം ഗില്ലിന്റെ ജഴ്‌സി കോളറിലെ ഗോൾഡൻ ബാഡ്ജ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇന്ത്യൻ താരങ്ങളാരും ധരിക്കാത്തൊരു ബാഡ്ജ് എന്തിന് ഗിൽ മാത്രം ഉടുത്തുവെന്നാണു ചോദ്യം. ഐ.സി.സിയുടെ കഴിഞ്ഞ മാസത്തെ താരമായിരുന്നു ഗിൽ. ഇതിനു ലഭിക്കുന്ന ഗോൾഡൻ പതക്കമാണ് ഗിൽ ഉടുത്തിരുന്ന ജഴ്‌സിയുടെ കോളറിൽ ചേർത്തതെന്നാണു പുറത്തുവരുന്ന വിവരം.

ഏഷ്യാ കപ്പിലും അതിനുശേഷം ആസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും അസാധ്യ ഫോമിലായിരുന്നു ഗിൽ. ഇതാണ് താരത്തിന് രണ്ടാം ഐ.സി.സി പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടിക്കൊടുത്തത്. രണ്ടു തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന സവിശേഷതയും ഗില്ലിനുണ്ട്.

ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ഓസീസ് പരമ്പരയിൽ ഗില്ലിനേറ്റ പരിക്ക് ടീം ക്യാംപിൽ ആശങ്കയുയർത്തിയിരുന്നു. ഇത്തവണ ലോകകപ്പിൽ ഇന്ത്യയുടെ റൺമെഷീനാകുമെന്നു വിലയിരുത്തപ്പെട്ട താരമാണ് ഗിൽ. പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിനു നഷ്ടമാകുകയും ചെയ്തു.

എന്നാൽ, അഹ്മദാബാദിൽ പാകിസ്താനെതിരെ നടന്ന മത്സരത്തോടെ ടീമിലേക്കു തിരിച്ചെത്തിയ ഗിൽ ഇന്നലെ ബംഗ്ലാദേശിനെതിരെ അർധസെഞ്ച്വറിയോടെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. 55 പന്ത് നേരിട്ട് രണ്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും സഹിതം 53 റൺസെടുത്താണ് താരം പുറത്തായത്.

Summary: Why Shubman Gill was wearing golden-colored badge on his collar in IND vs BAN World Cup match?

TAGS :

Next Story