Quantcast

വിന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ആസ്ട്രേലിയന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഓപ്പണര്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് ആസ്ട്രേലിയക്ക് തുണയായത്.

MediaOne Logo

Web Desk

  • Published:

    30 March 2022 2:06 PM GMT

വിന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ആസ്ട്രേലിയന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍
X

ലോകകപ്പ് വനിതാ ക്രിക്കറ്റില്‍ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ആസ്ട്രേലിയ ഫൈനലിലേക്ക്. ഒന്നാം സെമിയില്‍ വിന്‍ഡീസിനെ നിലയുറപ്പിക്കാന്‍ പോലും വിടാതെയാണ് ഓസീസ് കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. 157 റൺസിന്‍റെ കൂറ്റന്‍ ജയത്തോടെയാണ് ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 305ന് മൂന്ന് എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് 148 റൺസ് എടുക്കുമ്പോഴേക്കും മുഴുവന്‍ വിക്കറ്റും നഷ്ടമായിരുന്നു. ഓപ്പണര്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് ആസ്ട്രേലിയക്ക് തുണയായത്. ആദ്യ വിക്കറ്റില്‍ അലീസ ഹീലിയും റേച്ചൽ ഹെയ്ൻസും ചേര്‍ന്ന് 216 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

അലീസ ഹീലി സെഞ്ച്വറി നേടിയപ്പോള്‍ റേച്ചൽ ഹെയ്ൻസ് അര്‍ധസെഞ്ച്വറിയുമായി ആസ്ട്രേലിയയുടെ ടോട്ടലില്‍മികച്ച സംഭവാന നല്‍കി. 107 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പടെ ഹീലി 129 റണ്‍സെടുത്തപ്പോള്‍ റേച്ചൽ ഹെയ്ൻസ് 100 പന്തില്‍ 9 ബൗണ്ടറിയുള്‍പ്പടെ 85 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയ 216 റണ്‍സിന്‍റെ കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിച്ചത്.

മറുവശത്ത് 48 റൺസ് നേടിയ സ്റ്റെഫാനി ടെയില‍‍റും 34 റൺസ് വീതം നേടിയ ഹെയ്‍ലി മാത്യൂസും ഡിയാന്‍ഡ്ര ഡോട്ടിനും മാത്രമേ വിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളു. 148 റണ്‍സിന് എട്ട് വിക്കറ്റ് വീണതോടെ വിന്‍ഡീസിന്‍റെ അവസാനന രണ്ട് ബാറ്റര്‍മാര്‍ കളിക്കാനിറങ്ങിയില്ല. ഇവരെ ആബ്സന്‍റ് ഹര്‍ട്ടഡ് ആയി പ്രഖ്യാപിച്ചതോടെ മത്സരം ആസ്ട്രേലിയ 157 റണ്‍സിന് വിജയിക്കുക ആയിരുന്നു. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നാളെയാണ് രണ്ടാം സെമി. ഈ മത്സരത്തിലെ വിജയികളെ ആകും ആസ്ട്രേലിയന്‍ വനിതകള്‍ ഫൈനലില്‍ നേരിടുക

TAGS :

Next Story