'നിത്യരോഗികള്‍, മകള്‍ക്കും മരുമകനും ഭാരമാകാനില്ല'; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍
ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്
കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാര്‍ മരിച്ച നിലയിൽ. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ(68) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. തങ്ങൾ നിത്യരോഗികളാണെന്നും അതിനാൽ മകൾക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് വീട്ടിൽനിന്നു കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ വർഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസംമുൻപാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ താമസം തുടങ്ങിയത്.
Summary: Doctor couple found dead in Kozhikode Malaparamba Housing Colony
Next Story
Adjust Story Font
16