Quantcast

പോൺ റാക്കറ്റ് കേസിൽ ഷിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വസതിയിൽ ഇഡി റെയ്ഡ്

മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ വസതിയിലും ഓഫീസിലും ഇവരുടെ സഹായികളുടെ വസതികളിലുമാണ് റെയ്ഡ് നടന്നത്

MediaOne Logo

Web Desk

  • Published:

    29 Nov 2024 8:47 AM GMT

ED raids at Raj Kundra-Shilpa Shettys Mumbai house, offices in money laundering probe linked to pornography case
X

മുംബൈ: അശ്ലീലച്ചിത്ര കേസിൽ ബോളിവുഡ് താരം ഷിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വസതിയിൽ ഇഡി റെയ്ഡ്. മുംബൈയിലെ ഇവരുടെ വസതിയിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. അശ്ലീലച്ചിത്രങ്ങളുടെ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ വസതിയിലും ഓഫീസിലും ഇവരുടെ സഹായികളുടെ വസതികളിലുമാണ് റെയ്ഡ് നടന്നത്. ഇത് ഉൾപ്പെടെ 15 സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നതായാണു വിവരം. ബിറ്റ്‌കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജുഹുവിലുള്ള ഷിൽപ ഷെട്ടിയുടെ വീട് ഇഡി കണ്ടുകെട്ടിയിരുന്നു. രാജ് കുന്ദ്ര അനധികൃത സ്വത്തുക്കൾ ഉപയോഗിച്ച് വാങ്ങുകയും പിന്നീട് ഷിൽപയുടെ പേരിലേക്കു മാറ്റുകയും ചെയ്തതാണ് ഈ വസതിയെന്നാണ് അന്വേഷണസംഘം പറയുന്നത്.

പോൺ റാക്കറ്റ് നടത്തുന്നുവെന്നു കാണിച്ച് 2021ലാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്തത്. ഇതിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2022 മേയിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്തു. 2021ൽ അറസ്റ്റിലായ കുന്ദ്ര പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

പോൺ ചിത്രങ്ങൾ നിർമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരിയിൽ മധ് ഐലൻഡിലെ ഒരു ബംഗ്ലാവിൽ മുംബൈ പൊലീസ് നടത്തിയ റെയ്ഡിലാണ് രാജ് കുന്ദ്രയുടെ പോൺ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്രയാണ് റാക്കറ്റിനു പിന്നിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്. സ്ബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള മൊബൈൽ ആപ്പുകളിലൂടെയായിരുന്നു അശ്ലീലച്ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത്.

കുന്ദ്രയുടെ സഹോദരനും പോൺ ആപ്പുകളിൽ ഒന്നിന്റെ പ്രമോട്ടറുമായ പ്രദീപ് ബക്ഷിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇത്തവണ റെയ്ഡ് നടന്നത്. ബ്രിട്ടൻ ആസ്ഥാനമായ കെൺറിൻ ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ കമ്പനിയും ഇന്ത്യയിലെ നിരവധി ഷെൽ കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

Summary: ED raids at Raj Kundra-Shilpa Shetty's Mumbai house, offices in money laundering probe linked to pornography case

TAGS :

Next Story