Quantcast

'അര്‍ധ നഗ്നചിത്രങ്ങളയച്ച് വശീകരിക്കും, പിന്നീട് പണം തട്ടൽ, യാത്ര ബി.എം.ഡബ്ല്യൂവിൽ'- ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ പിടിയിൽ

സമ്പന്നരായ യുവാക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്

MediaOne Logo

abs

  • Updated:

    2023-04-09 06:35:02.0

Published:

9 April 2023 6:33 AM GMT

jasneet kaur
X

മൊഹാലി: അർധനഗ്ന ചിത്രങ്ങളയച്ച് വശീകരിച്ച് സമ്പന്നരിൽനിന്ന് പണം തട്ടുന്ന ഇൻസ്റ്റ്ഗ്രാം ഇൻഫ്‌ളുവൻസറെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തു. രാജ്ഭിർ കൗർ എന്നറിയപ്പെടുന്ന ജസ്‌നീത് കൗറിനെയാണ് ലുധിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസറാണ് ജസ്‌നീത്. ലക്കി സന്ധു എന്ന ഇവരുടെ ആൺസുഹൃത്തിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാവാണ് ഇയാൾ.

തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി പ്രാദേശിക വ്യാപാരിയാണ് ജസ്‌നീതിനെതിരെ മോഡൽ ടൗൺ പൊലീസിനെ സമീപിച്ചത്. പണത്തിനായി ഗുണ്ടകളാണ് തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജസ്‌നീതിന്റെ ബി.എം.ഡബ്ല്യൂ കാറും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ജസ്‌നീതിന് നിരവധി ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഫോളോവേഴ്‌സിലെ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന ജസ്‌നീത് ഇവരുമായി ആദ്യം ചാറ്റ് ചെയ്യുന്നു. ബന്ധം സ്ഥാപിച്ച ശേഷം അർധ നഗ്ന വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുക്കുന്നു. ചാറ്റുകൾ റെക്കോർഡ് ചെയ്ത് ബാക്‌മെയിൽ ചെയ്യുന്നു. പണം നൽകാൻ വിസമ്മതിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.- പടിഞ്ഞാറൻ ലുധിയാനയിലെ എസിപി ജസ്‌രൂപ് കൗർ ഭട്ട് പറഞ്ഞു. ഇതേ കുറ്റത്തിന് 2018ൽ ജസ്‌നീത് അറസ്റ്റിലായിട്ടുണ്ട്.




TAGS :

Next Story