Quantcast

കെ.ജി.എഫ് പ്രചോദനമായി; അഞ്ചു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ

കെജിഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശിവപ്രസാദ് പ്രശസ്തനാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-09-02 13:16:55.0

Published:

2 Sep 2022 1:01 PM GMT

കെ.ജി.എഫ് പ്രചോദനമായി; അഞ്ചു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ
X

മധ്യപ്രദേശ്: യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ കൊലപ്പെടുത്തിയത് അഞ്ചു പേരെയെന്ന് റിപ്പോർട്ടുകൾ. നാല് സെക്യൂരിറ്റി ഗാർഡുകളെയാണ് 19കാരനായ ശിവപ്രസാദ് ആദ്യം കൊലപ്പെടുത്തിയത്. തന്റെ ഇരകളിൽ ഒരാളെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട ഒരാളുടെ ഫോൺ ശിവപ്രസാദ് മോഷ്ടിച്ചിരുന്നു. ഇത് പിന്തുടർന്ന് പോയ പൊലീസ് ഇയാളെ വെള്ളിയാഴ്ച പുലർച്ചെ ഭോപ്പാലിൽവെച്ച് പിടികൂടുകയായിരുന്നു.

കെജിഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശിവപ്രസാദ് പ്രശസ്തനാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഷോർട്സും ഷർട്ടും ധരിച്ച കൊലയാളി ഇരയെ അടിക്കുകയും കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരയെ ആക്രമിക്കുന്നത് ആരും കണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശിവപ്രസാദ് പിന്നീട് ഓടിപ്പോവുകയായിരുന്നു. അടുത്തതായി പൊലീസുകാരെയാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്ന് ശിവപ്രസാദ് പൊലീസിനോട് പറഞ്ഞു.

സാഗർ എന്ന പ്രദേശത്ത് ഇയാൾ മൂന്ന് സുരക്ഷാ ജീവനക്കാരെയാണ് വകവരുത്തിയത്. പിന്നീട് ഭോപ്പാലിലെത്തിയ ശിവപ്രസാദ് മറ്റൊരു കൊലപാതകം കൂടി നടത്തുകയായിരുന്നു. പ്രശസ്തനാകുക എന്നതു മാത്രമായിരുന്നു പ്രതിയുടെ ലക്ഷ്യം. അത്‌കൊണ്ട് ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ഗാർഡുകളെ മാത്രമാണ് ഇയാൾ കൊല്ലാൻ ഉദ്ദേശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. രാത്രിയിൽ മാത്രം നടക്കുന്ന കൊലപാതക പരമ്പരകൾ പ്രദേശത്ത് വൻ ഭീതിയാണ് പടർത്തിയത്.

''ഇത് ക്രൂരമായ കൊലപാതക പരമ്പരകളായിരുന്നു. ഇരകളിൽ ഒരാളുടെ ഫോൺ പ്രതി മോഷ്ടിച്ചതാണ് പൊലീസിന് സഹായകരമായത്. ഫോണിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി നീങ്ങിയ പൊലീസ് ഇയാളെ ഭോപ്പാലിൽ നിന്ന് പിടികൂടുകയായിരുന്നു''- സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് മാർബിൾ വടി ഉപയോഗിച്ച് സോനു വർമ (23) എന്നയാളെ ഇയാൾ കൊലപ്പെടുത്തിയത്. മാർബിൾ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സോനു വർമ.

ഭോപ്പാലിൽ നിന്ന് 169 കിലോമീറ്റർ അകലെയുള്ള സാഗറിലാണ് ശിവപ്രസാദിന്റെ കൊലപാതക പരമ്പര ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ആഗസ്ത് 28നാണ് ഫാക്ടറിയിലെ സെക്യൂരിറ്റിയായ കല്യാൺ ലോധി കൊല്ലപ്പെട്ടത്. ഇയാളെ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായൺ ദുബെ എന്ന അറുപതുകാരനെ ഇയാൾ കല്ലെറിഞ്ഞും കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം ഒരു വീട്ടിലെ കാവൽക്കാരനായ മംഗൾ അഹിർവാറിനെയും ഇയാൾ കൊന്നു. കൊലപാതക പരമ്പരകൾ നഗരത്തിൽ ഭീതി പടർത്തിയതോടെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

TAGS :

Next Story