Quantcast

'ജോലി വാഗ്ദാനം ചെയ്ത് 20ലേറെ യുവതികളെ വസതിയിലെത്തിച്ച് പീഡിപ്പിച്ചു'; ആന്തമാൻ മുൻ ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും പരാതിപ്രളയം

''ഔദ്യോഗിക വസതിയിൽ വച്ച് ചീഫ് സെക്രട്ടറിയും ലേബർ കമ്മിഷണറും മദ്യം നൽകിയെങ്കിലും പെൺകുട്ടി സ്വീകരിച്ചില്ല. ഇതോടെയാണ് ജോലി നൽകാമെന്ന് ഉറപ്പുനൽകിയത്.''

MediaOne Logo

Web Desk

  • Updated:

    2022-10-27 12:54:27.0

Published:

27 Oct 2022 12:52 PM GMT

ജോലി വാഗ്ദാനം ചെയ്ത് 20ലേറെ യുവതികളെ വസതിയിലെത്തിച്ച് പീഡിപ്പിച്ചു; ആന്തമാൻ മുൻ ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും പരാതിപ്രളയം
X

പോർട്ട്‌ബ്ലെയർ: കൂട്ടബലാത്സംഗ പരാതിക്കു പിന്നാലെ സസ്‌പെൻഷനിലുള്ള ആന്തമാന്‍ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരൈനെതിരെ വീണ്ടും ഗുരുതര പരാതികൾ. 21കാരിക്കു പുറമെ വേറെയും 20ലേറെ യുവതികളെ ഔദ്യോഗിക വസതിയിലെത്തിച്ച് പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജോലി നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്ന് 'ദ ഇന്ത്യൻ എക്‌സ്പ്രസ്' പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിൽ പറയുന്നു.

നരൈൻ ആന്ധമാനിൽ ജോലിയിലിരുന്ന ഒരു വർഷത്തിനിടെയാണ് ഇത്രയും പേരെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വിവരം. എല്ലാവരെയും പോർട്ട് ബ്ലെയറിലെ ഔദ്യോഗിക വസതിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. പീഡനത്തിനിരയായവരിൽ ചിലർക്ക് ജോലി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചൂഷണത്തിനുശേഷം ജോലി നൽകാത്തവരും കൂട്ടത്തിലുണ്ട്. എന്നാൽ, ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പരാതികൾ അന്വേഷിക്കുന്ന ആന്തമാൻ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) പറയുന്നത്. മുഖ്യ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു.

മദ്യം നൽകി മയക്കാൻ ശ്രമം; തുടരെ വസതിയിലെത്തിച്ച് പീഡനം

ദിവസങ്ങൾക്കുമുൻപ് കൂട്ടബലാത്സംഗ വിവരം വെളിപ്പെടുത്തി 21കാരി രംഗത്തെത്തിയതോടെയാണ് നരൈനും ലേബർ കമ്മിഷണറായിരുന്ന ആർ.എൽ റിഷിയും ചേർന്ന് നടത്തിയ ഞെട്ടിപ്പിക്കുന്ന സെസ്‌ക് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജോലി അന്വേഷിക്കുന്നതിനിടെയാണ് യുവതിക്ക് ഒരു ഹോട്ടൽ ഉടമ റിഷിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് ലേബർ കമ്മിഷണർ പെൺകുട്ടിയെ ചീഫ് സെക്രട്ടറിയായിരുന്ന ജിതേന്ദ്ര നരൈന്റെ വസതിയിലെത്തിക്കുന്നത്.

ഔദ്യോഗിക വസതിയിൽ വച്ച് ചീഫ് സെക്രട്ടറിയും ലേബർ കമ്മിഷണറും പെൺകുട്ടിക്ക് മദ്യം നൽകി. എന്നാൽ, അവൾ സ്വീകരിച്ചില്ല. മദ്യത്തിനു വഴങ്ങാതിരുന്നതോടെയാണ് ജോലി നൽകാമെന്ന് ഉറപ്പുനൽകിയത്. പിന്നാലെയായിരുന്നു ഇരുവരും ചേർന്ന് ലൈംഗികമായി ഉപയോഗിച്ചത്. ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. പകരം വീണ്ടും ഔദ്യോഗിക വസതിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് വീണ്ടും ക്രൂരമായി പീഡിപ്പിച്ച്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പറയുന്നു.

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഈ മാസം 17ന് കേന്ദ്ര സർക്കാർ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത്. എന്നാൽ, സംഭവം നടന്നെന്നു പറയപ്പെടുന്ന ദിവസം താൻ ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ ജിതേന്ദ്ര നരൈൻ വാദിച്ചു. എന്നാൽ, നരൈന്റെയും റിഷിയുടെയും കോൾ റെക്കോർഡ് വിവരങ്ങളും ഫോൺ ടവർ ലൊക്കേഷനുകളുമെല്ലാം സംഭവദിവസം ഇവർ സ്ഥലത്തു തന്നെയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Summary: Over 20 women allegedly exploited by Jitendra Narain, ex-chief secretary, Andaman & Nicobar Islands, and Labour Commissioner RL Rishi

TAGS :

Next Story