Quantcast

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം അനന്തരവളെ ഉൾപ്പെടെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-06 10:29:15.0

Published:

6 July 2021 10:26 AM GMT

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
X

ഡൽഹിയിൽ രണ്ട്​​ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്​റ്റിൽ. 13കാരിയായ അനന്തരവൾ ഉൾപ്പെടെ രണ്ട് വിദ്യാർഥിനികളെയാണ് പ്രതി ലൈംഗിക ചൂഷണത്തിന്​ ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അനന്തരവൾ, പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.​ പീഡിന വിവരം മറ്റാരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ്​ അയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടിലെത്തിയാണ്​ പൊലീസ്​ 30കാരനായ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. പ്രതിക്കെതിരെ പോക്​സോ പ്രകാരം പൊലീസ് കേസെടുത്തു. അറസ്​റ്റിന്​​ പിന്നാലെ ഒമ്പത്​ വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച്​ കൊടുത്താണ്​ ചൂഷണം ചെയ്​തതെന്ന്​ കുട്ടി പറഞ്ഞു.

TAGS :

Next Story