ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹവും ഷേക്ക് ഹാന്‍ഡും കൊടുക്കുന്ന നായ; വൈറല്‍ വീഡിയോ
മഹാരാഷ്ട്രയിലെ സിദ്ധാടെകിലുള്ള സിദ്ധിവിനായക് ക്ഷേത്രത്തിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ നായയുള്ളത്
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹവും ഒപ്പം ഹസ്തദാനവും കൊടുക്കുകയാണ് ഒരു നായ. മഹാരാഷ്ട്രയിലെ സിദ്ധാടെകിലുള്ള സിദ്ധിവിനായക് ക്ഷേത്രത്തിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ നായയുള്ളത്. അമ്പലത്തിന് മുന്നിലുള്ള പരന്ന കല്‍ത്തൂണിന് മുകളിലിരിക്കുന്ന നായ ഭക്തരെയെല്ലാം വേണ്ട വിധത്തില്‍ പരിഗണിക്കുന്നുണ്ട്. ചിലര്‍ക്ക് കൈ കൊടുക്കുകയും മറ്റ് ചിലരെ തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതുകണ്ട് സന്തോഷത്തോടെ ഭക്തര്‍ മടങ്ങുകയും ചെയ്യുന്നു.
Posted by Arun Limadia on Saturday, January 9, 2021
അരുണ്‍ ലിമ്പാഡിയ എന്നയാളാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 2021ലെ താരം എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ നായയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
Blessed 🙏😊
Posted by Arun Limadia on Saturday, January 9, 2021
Next Story
Adjust Story Font
16