Quantcast

എന്താണ് ബിറ്റ്കോയിനും ആൾട്ട്കോയിനും ? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

ബിറ്റ്കോയിൻ കൂടാതെ 11000 ക്രിപ്റ്റോകോയിനുകളാണ് മാർക്കറ്റിലുള്ളത്. ഇവയെല്ലാം ആൾട്ട്കോയിനുകളാണ്.

MediaOne Logo

Web Desk

  • Published:

    13 Sep 2021 5:29 AM GMT

എന്താണ് ബിറ്റ്കോയിനും ആൾട്ട്കോയിനും ? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
X

ക്രിപ്റ്റോകറൻസികളും അതിൻ്റെ വ്യാപാരവും ജനപ്രീതി നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളിൽ ക്രിപ്റ്റോകറൻസികൾ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഒരുപാട് രാജ്യങ്ങൾ ക്രിപ്റ്റോകറൻസികളെ അംഗീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് ഇത്തരം കറൻസികളെ കുറിച്ച് അറിയുന്നത് ഭാവിയിൽ നന്നായിരിക്കും.

ക്രിപ്റ്റോകറൻസിയിൽ പ്രധാനമായും രണ്ട് തരം കോയിനുകളാണുള്ളത്. ബിറ്റ്കോയിനുകളും ആൾട്ട്കോയിനുകളും. ആദ്യമായി പുറത്തിറക്കിയ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. 2008 ഒക്ടോബറിൽ നിർദ്ദേശിക്കപ്പെടുകയും 2019 ജനുവരിയിൽ ബിറ്റ്കോയിനുകൾ പുറത്തിറങ്ങുകയും ചെയ്തു. ഇവ ഒരു വികേന്ദ്രീകൃത പിയർ-ടു-പിയർ ഡിജിറ്റൽ കറൻസിയാണ്. അതായത് ഇവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ബാങ്കുകളുടെയോ, മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയോ ആവശ്യമില്ല. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ള കോയിനുകളും ഇവയാണ്.

ക്രിപ്റ്റോകറൻസികളിലെ രാജാവ് എന്നാണ് ബിറ്റ്കോയിനുകൾ അറിയപ്പെടുന്നത്. ഡോളർ, യൂറോ തുടങ്ങിയ കറൻസികൾക്ക് പകരമായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയാണിവ. ഒരു ബിറ്റ്കോയിനിൻ്റെ ഇന്നത്തെ വില ഏകദേശം 35,45,814 രൂപയാണ്.


ബിറ്റ്കോയിനുകൾ ഒഴികയുള്ള ക്രിപ്റ്റോകറൻസികളാണ് ആൾട്ട്കോയിനുകൾ. മാർക്കറ്റ് റിസർച്ച് ഓർഗനൈസേഷനായ കോയിൻമാർക്കറ്റ്ക്യാപ്പ് പ്രകാരം ബിറ്റ്കോയിൻ കൂടാതെ 11000 ക്രിപ്റ്റോകോയിനുകളാണ് മാർക്കറ്റിലുള്ളത്. ഇവയെല്ലാം ആൾട്ട്കോയിനുകളാണ്.

ക്രിപ്റ്റോകറൻസികളിലേക്ക് ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കാനായി ബിറ്റ്കോയിനുകളിൽ നിന്ന് വ്യത്യസ്തമായി ആൾട്ട്കോയിനുകളുടെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ആൾട്ട്കോയിനുകളുടെ വ്യാപാരം സുഗമമാക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണമായി ആൾട്ട്കോയിനുകളിൽ മൂല്യമേറിയ കോയിനായ ഇതെറിയത്തിൻ്റെ ഇടപാടുകൾക്ക് സ്മാർട്ട് കരാറുകൾ ആവശ്യമാണ്. ഇതിലൂടെ ഇടപാടുകാർക്ക് മുൻകൂട്ടി വ്യവസ്ഥകൾ നിശ്ചയിക്കാം.



ക്രിപ്റ്റോകറൻസികളുടെ സ്വീകാര്യത പുതിയ ആപ്ലിക്കേഷനുകളുടെ വികസനത്തിനും കാരണമാകുന്നുണ്ട്. ബിനാൻസ്, കോയിൻ ബേസ് , ജെമിനി തുടങ്ങിയവ ചില ക്രിപ്റ്റോ ട്രേഡിങ് ആപ്ലിക്കേഷനുകളാണ്.

TAGS :

Next Story