Quantcast

അഞ്ചു കമ്പനികളെ ഏറ്റെടുക്കുന്നു; റിലയൻസുമായി മുട്ടാൻ ടാറ്റ

103 ബില്യൺ ഡോളര്‍ ആസ്തിയുള്ള ടാറ്റ കൺസ്യൂമർ പ്രോഡക്ട് ലിമിറ്റഡ് ആണ് ഏറ്റെടുക്കലിന് ചുക്കാൻ പിടിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-20 15:23:44.0

Published:

20 May 2022 3:04 PM GMT

അഞ്ചു കമ്പനികളെ ഏറ്റെടുക്കുന്നു; റിലയൻസുമായി മുട്ടാൻ ടാറ്റ
X

മുംബൈ: കിടമത്സരങ്ങൾ ഏറെയുള്ള ഇന്ത്യൻ ഉപഭോക്തൃ വിപണിയിൽ നിർണായക ചുവടുവയ്പ്പുമായി ടാറ്റ. രാജ്യത്തെ അഞ്ച് വലിയ കൺസ്യൂമർ ബ്രാൻഡുകളെ ടാറ്റ ഏറ്റെടുക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. 103 ബില്യൺ ഡോളര്‍ ആസ്തിയുള്ള ടാറ്റ കൺസ്യൂമർ പ്രോഡക്ട് ലിമിറ്റഡ് ആണ് ഏറ്റെടുക്കലിന് ചുക്കാൻ പിടിക്കുന്നത്. വിപണിയിൽ റിലയൻസിന്റെ മേധാവിത്വത്തിന് വെല്ലുവിളിയാകുന്ന ഏറ്റെടുക്കലാകും ടാറ്റയുടേത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

മുംബൈ ആസ്ഥാനമായ, ടാറ്റയുടെ ഭക്ഷണ-പാനീയ വിഭാഗമാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട് ലിമിറ്റഡ്. ഏതാനും കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് കമ്പനി സിഇഒ സുനിൽ ഡിസൂസ ഒരഭിമുഖത്തിൽ പറഞ്ഞത്. കുടിവെള്ള കമ്പനിയായ നൗറിഷ്‌കോ ബീവറേജസ് ലിമിറ്റഡിലും ധാന്യബ്രാൻഡായ സോൾഫുളിലും ഈയിടെ ടാറ്റ നിക്ഷേപമിറക്കിയിരുന്നു.

ടാറ്റയ്ക്ക് പങ്കാളിത്തമുള്ള കഫെ ഗ്രൂപ്പായ സ്റ്റാർബക്ക് കോർപറേഷന്റെ ഔട്ട്‌ലറ്റുകളുടെ എണ്ണം ആയിരത്തിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 26 നഗരങ്ങളിൽ 268 സ്റ്റോറുകളാണ് നിലവിൽ സ്റ്റാർബക്കിനുള്ളത്. കഫെകളുടെ എണ്ണം എന്ന് ആയിരത്തിലെത്തുമെന്ന് വെളിപ്പെടുത്താൻ അഭിമുഖത്തിൽ ഡിസൂസ തയ്യാറായില്ല.

യൂണിലിവർ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എന്നീ വൻകിടക്കാരെയാണ് ഉപഭോക്തൃവിപണിയിൽ ടാറ്റയ്ക്ക് നേരിടാനുള്ളത്. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈയിടെ അറുപത് ചെറുകിട ഗ്രോസറികളെയാണ് റിലയൻസ് ആറുമാസത്തിനിടെ ഏറ്റെടുത്തത്.

യുക്രൈൻ യുദ്ധത്തിന് പിന്നാലെ രാജ്യത്തെ പണപ്പെരുപ്പം വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ടാറ്റ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നത്. പണപ്പെരുപ്പത്തിന് പിന്നാലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡാബർ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുകയോ അളവു വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

Tata Consumer Products Ltd. wants to go on an acquisition spree to bolster its position in the country's competitive consumer goods sector, and is in discussions to buy up to top five brands.

TAGS :

Next Story