SDPI ദേശീയ പ്രസിഡൻറ് എം.കെ ഫൈസി അറസ്റ്റിൽ
പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ നടപടി

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസി അറസ്റ്റിൽ.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരെത്തെ നോട്ടീസ് നൽകിയിരുന്നു.നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
Next Story
Adjust Story Font
16