Quantcast

എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന് ആശംസകൾ നേർന്ന് മോഹൻലാൽ

MediaOne Logo

Web Desk

  • Published:

    22 April 2019 1:51 PM GMT

എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന് ആശംസകൾ നേർന്ന് മോഹൻലാൽ
X

എറണാകുളം മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന് ആശംസകൾ നേർന്ന് നടന്‍ മോഹൻലാൽ. പി രാജീവിന്റെ ഒരുപാട‌് നല്ല പ്രവർത്തനങ്ങളിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന‌് നടൻ മോഹൻലാൽ പറഞ്ഞു. വളരെ പരിചയമുള്ളയാളാണ‌് രാജീവ‌്. സുഹൃത്ത് എന്ന നിലയിൽ എല്ലാ പ്രാർഥനകളും നേരുന്നതായും ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥിയായ പി രാജീവ‌് തിങ്കളാഴ‌്ച ഉച്ചകഴിഞ്ഞാണ‌് മോഹൻലാലിനെ എളമക്കരയിലെ വീട്ടിൽ സന്ദർശിച്ചത‌്. ഇരുവരും പതിനഞ്ച‌് മിനിട്ടോളം സംസാരിച്ചു.

എല്ലാ നല്ല കാര്യങ്ങളും ചെയ്യുമ്പോൾ ലാലേട്ടനെ അറിയിക്കാറുണ്ടായിരുന്നെന്ന‌് രാജീവ‌് മാധ്യമങ്ങളോട‌് പറഞ്ഞു. ആലുവയിലെ ഡയാലിസിസ‌് സെന്ററിന്റെ ഉദ‌്ഘാടനത്തിന‌് എന്റെ ക്ഷണം സ്വീകരിച്ച‌് വളരെ തിരക്കുകൾക്കിടയിൽനിന്നും അദ്ദേഹമെത്തിയതായും രാജീവ‌് പറഞ്ഞു. ഭാര്യ വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയും രാജീവിനൊപ്പമുണ്ടായിരുന്നു.

TAGS :

Next Story