Quantcast

വീടിന് ചേര്‍ന്ന വാഷിങ് മെഷീന്‍ എങ്ങനെ തിരഞ്ഞെടുക്കാം?

ശ്രദ്ധയോടെ തിരഞ്ഞെടുത്തില്ലെങ്കില്‍ നിലവാരം കുറഞ്ഞ ഉപകരണത്തില്‍ നിങ്ങള്‍ പൈസ ചിലവാക്കേണ്ടി വരും

MediaOne Logo

Web Desk

  • Updated:

    2021-09-06 13:13:23.0

Published:

6 Sep 2021 12:33 PM GMT

വീടിന് ചേര്‍ന്ന വാഷിങ് മെഷീന്‍ എങ്ങനെ തിരഞ്ഞെടുക്കാം?
X

കുടുംബം ചെറുതായാലും വലുതായാലും ഒരു വീടിന് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളില്‍ ഒന്നാണ് വാഷിങ് മെഷീന്‍. വാഷിങ് മെഷീന്‍ ഉണ്ടെങ്കില്‍ തുണി കഴുകാനായി നിങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കേണ്ടതായി വരില്ല. കടുപ്പമേറിയ കറകള്‍ വരെ മെഷീന്‍ എളുപ്പത്തില്‍ വൃത്തിയാക്കും. മാത്രമല്ല, ഓരോ തുണിത്തരങ്ങളും കഴുകാന്‍ പ്രത്യേക ക്രമീകരണങ്ങളുമുണ്ട്.

എന്നാലും, നല്ലൊരു വാഷിങ് മെഷീന്‍ തിരഞ്ഞെടുക്കുകയെന്നത് വളരെ ശ്രമകരമാണ്. ശ്രദ്ധയോടെ തിരഞ്ഞെടുത്തില്ലെങ്കില്‍ നിലവാരം കുറഞ്ഞ ഉപകരണത്തില്‍ നിങ്ങള്‍ പൈസ ചിലവാക്കേണ്ടി വരും. ഏറ്റവും മികച്ച വാഷിങ് മെഷീന്‍ സ്വന്തമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്;

1-2 അംഗംങ്ങളുള്ള വീടാണെങ്കില്‍ 5.6 കിലോ ശേഷിയുള്ള മെഷീനാണ് നല്ലത് . 2-3 അംഗംങ്ങള്‍ ആണെങ്കില്‍ 6.5- 7 കിലോ, 4-5 അംഗംങ്ങള്‍ ആണെങ്കില്‍ 8 കിലോ, അഞ്ചില്‍ കൂടുതല്‍ പേര്‍ ആണെങ്കില്‍ 8.5- 9 കിലോ എന്നിങ്ങനെ

വീടിന്‍റെ സൌകര്യത്തിനനുസരിച്ചുള്ള വലുപ്പമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

ബജറ്റില്‍ ഉള്‍ക്കൊള്ളുന്ന വിലയ്ക്കനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക

വൈദ്യുതി ഉപഭോഗം കുറവുള്ള ഉപകരണം നോക്കി വാങ്ങുക. സ്റ്റാര്‍ റേറ്റിങ് കൂടുതലുള്ളവയ്ക്ക് വൈദ്യുതി ഉപഭോഗം കുറവായിരിക്കും

താപനില നിയന്ത്രണം- അന്തര്‍ നിര്‍മ്മിതമായ ഹീറ്റര്‍ ഉള്ളവയാണ് കൂടുതല്‍ നല്ലത്.

വാഷിങ് - ഓരോ തുണിത്തരവും കഴുകാന്‍ വ്യത്യസ്തമായ ഓപ്ഷനുകളാണ് ഉണ്ടാവുക. കൂടുതല്‍ ഓപ്ഷനുകള്‍ ഉള്ള മെഷീന്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

നല്ല് ഡ്രം മെറ്റീരിയ‍‍ല്‍,കൂടുതല്‍ വാറന്‍റി, എല്‍ഇഡി ഡിസ്പ്ലേ, ബബിള്‍ വാഷ് തുടങ്ങിയവയുള്ള മെഷീന്‍ തിരഞ്ഞെടുക്കുക

ഇതെല്ലാം നോക്കി വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു മികച്ച വാഷിങ് അനുഭവമായിരിക്കും ലഭിക്കുക.

TAGS :

Next Story