വാനോളം പ്രതീക്ഷകളുമായി കണ്ണൂരിലേക്ക് ദമ്മാമില്‍ നിന്നും നാളെ ആദ്യ വിമാന സര്‍വ്വീസ്; ഗോ എയര്‍ സര്‍വീസ് തുടങ്ങുന്നത് കുറഞ്ഞ നിരക്കില്‍
നാളെ സര്‍വീസ് തുടങ്ങില്ലെന്ന പ്രചാരണം ഗോ എയര്‍ നിഷേധിച്ചു
ഗോ എയറിന്റെ സൗദിയില്‍ നിന്നുള്ള ആദ്യ സര്‍വീസ് ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് നാളെ തുടങ്ങും. ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. കുറഞ്ഞ നിരക്കിലും പ്രത്യേക ഓഫറുകളോടും കൂടിയുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ദമ്മാമില്‍ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണുരിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ കണ്ണൂരുകാരായ പ്രവാസികള്‍ക്ക് പ്രതീക്ഷയുംആവേശവും പകര്‍ന്നാണ് പ്രമുഖ വിമാനക്കമ്പനിയായ 'ഗോ എയര്‍' ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നത്. നാളെ സര്‍വീസ് തുടങ്ങില്ലെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഗോ എയര്‍ അധികൃതര്‍ നിഷേധിച്ചു.
ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് തുടക്കത്തില്‍ . രാവിലെ 9.55 ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5 ന് കണ്ണുരില്‍ എത്തിച്ചേരും. ക്രിസ്മസ്, പുതുവല്‍സര സീസണിലും പ്രത്യേക ഇളവോട് കൂടിയാണ് ടിക്കറ്റ് നിരക്ക്. വണ്‍വേ 499 റിയാലിനും റൌണ്ട് ട്രിപ്പ് 999 റിയാലിനുമായാണ് നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാഗേജും അനുവദിക്കും.
എല്ലാ നികുതിയും ഉള്‍പ്പെടെയുള്ള നിരക്കാണ് ഇതെന്ന് എയര്‍ ഗോ അധികൃതര്‍ മീഡിയവണിനോട് ദമ്മാമില്‍ അറിയിച്ചു. കണ്ണുരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമ്മാമില്‍ എത്തിച്ചേരും. അധിക ബാഗേജ് വേണ്ടവര്‍ക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് ബുക്ക് ചെയ്യാന് സംവിധാനമുണ്ട്.
Adjust Story Font
16