Quantcast

34 കോടി വേണ്ടിടത്ത് ലഭിച്ചത് 6 കോടി മാത്രം; റഹീമിന്റെ മോചനത്തിന് ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി സമൂഹം

25 റിയാലാണ്​ ഒരു ബിരിയാണിയുടെ നിരക്ക്​. ഒരാൾ മിനിമം അഞ്ച്​ ബിരിയാണി ഓർഡർ ചെയ്യണം. താഴെ കാണുന്ന നമ്പറുകളിൽ ഇതിനായി ബന്ധപ്പെടാം

MediaOne Logo

VM Afthabu Rahman

  • Updated:

    2024-04-09 01:38:19.0

Published:

9 April 2024 1:29 AM GMT

34 കോടി വേണ്ടിടത്ത് ലഭിച്ചത് 6 കോടി മാത്രം; റഹീമിന്റെ മോചനത്തിന് ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി സമൂഹം
X

റിയാദ്​: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമി​ന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം. റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്​ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്​കരിച്ച അബ്​ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ്​ ബിരിയാണി ചലഞ്ച്​ സംഘടിപ്പിക്കുന്നത്​. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ്​ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും. 25 റിയാലാണ്​ ഒരു ബിരിയാണിയുടെ നിരക്ക്​. ഒരാൾ മിനിമം അഞ്ച്​ ബിരിയാണി ഓർഡർ ചെയ്യണം. താഴെ കാണുന്ന നമ്പറുകളിൽ ഇതിനായി ബന്ധപ്പെടാം.


മോചനശ്രമത്തിന്​ റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്​. മോചനദ്രവ്യമായി ആകെ വേണ്ടത്​ 34 കോടി രൂപയാണ്​ (1.5 കോടി റിയാൽ). പണം കെട്ടിവെച്ച്​ മോചനത്തിന്​ അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.


ഒരു ജീവകാരുണ്യപ്രവർത്തനമായി കണ്ട്​ ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന്​ നിയമസഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു. മുകളിൽ കൊടുത്ത പോസ്റ്ററിലെ നമ്പറുകളിൽ ബന്ധപ്പെട്ട് റിയാദിലുള്ളവർക്ക് സഹായ ശ്രമത്തിൽ ഭാഗമാകാം. നേരിട്ട് സഹായം നൽകാൻ മുകളിലെ അക്കൗണ്ട് നമ്പറുകളോ ഫോൺ നമ്പറുകളോ ഉപയോഗിക്കാം

Next Story